മൂന്ന് ലക്ഷം വില്‍പ്പന പിന്നിട്ട് റെനോ ക്വിഡ്

മൂന്ന് ലക്ഷം വില്‍പ്പന പിന്നിട്ട് റെനോ ക്വിഡ്

2015 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് ഹാച്ച്ബാക്ക് വിറ്റുവരുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ മൂന്ന് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് റെനോ ക്വിഡ് പിന്നിട്ടു. 2015 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് ഹാച്ച്ബാക്ക് വിറ്റുവരുന്നുണ്ട്. ഇതിനിടയില്‍ ചെറിയ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. 98 ശതമാനം ഇന്ത്യന്‍ ഉള്ളടക്കത്തോടെയാണ് ക്വിഡ് നിര്‍മ്മിക്കുന്നതെന്നാണ് റെനോ പറയുന്നത്. വില പിടിച്ചുനിര്‍ത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വണ്‍ ടച്ച് ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്ററുകള്‍, കാറിന്റെ വേഗത അനുസരിച്ചുള്ള വോള്യം കണ്‍ട്രോള്‍ തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ റെനോ ക്വിഡ് ബജറ്റ് ഹാച്ച്ബാക്കിനെ ആകര്‍ഷകമാക്കുന്നു. ഇന്ത്യയില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ച ഏറ്റവും വില കുറഞ്ഞ കാറുകളിലൊന്നാണ് റെനോ ക്വിഡ്.

ഇബിഡി സഹിതം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നീ അധിക സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കി റെനോ ക്വിഡ് ഈ വര്‍ഷമാദ്യം പരിഷ്‌കരിച്ചിരുന്നു.

54 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 0.8 ലിറ്റര്‍ പെട്രോള്‍, 68 എച്ച്പി പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് റെനോ ക്വിഡ് ഹാച്ച്ബാക്കിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. അതേസമയം 1.0 ലിറ്റര്‍ എന്‍ജിന്റെ കൂടെ 5 സ്പീഡ് എഎംടി മറ്റൊരു ഓപ്ഷനാണ്. ക്വിഡ് ഹാച്ച്ബാക്ക് ഫേസ്‌ലിഫ്റ്റ് ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ റെനോ. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിച്ചേക്കും.

Comments

comments

Categories: Auto
Tags: Renault Kwid