റഫേല്‍ ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ദസോ

റഫേല്‍ ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ദസോ

ന്യൂഡെല്‍ഹി: ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ ദസോ ഏവിയേഷന്‍ ഇന്ത്യയില്‍ റഫേല്‍ യുദ്ധ വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ദസോ റിലയന്‍സ് എയറോസ്‌പേസ് ലിമിറ്റഡിന്റെ (ഡിആര്‍എഎല്‍) നാഗ്പൂരിലുള്ള നിര്‍മാണ യൂണിറ്റാണ് ഇതിനായി സജ്ജമായിരിക്കുന്നത്. ഇവിടെ പരീക്ഷണാര്‍ത്ഥം വിമാന ഭാഗങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു. ഫാല്‍ക്കണ്‍ വിമാനങ്ങളുടെ കോക്ക്പിറ്റുകള്‍ നിലവില്‍ ഡിആര്‍എഎല്‍ നിര്‍മിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ റഫേളിന്റെ വാതിലുകള്‍ പോലുള്ള ചെറിയ ഘടകങ്ങളാവും നിര്‍മിക്കുക.

ഇന്ത്യന്‍ വ്യോമ സേന ഒാര്‍ഡര്‍ നല്‍കിയ 36 റാഫേല്‍ പോര്‍ വിമാനങ്ങളിലെ ആദ്യത്തെ വിമാനം സെപ്റ്റംബറില്‍ ഫ്രാന്‍സില്‍ വെച്ച് കൈമാറാനിരിക്കുകയാണ്. റഫേല്‍ ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതോടനുബന്ധിച്ച് ഉണ്ടാവുമെന്നാണ് അനുമാനം. ഭാവിയില്‍ നാഗ്പൂര്‍ യൂണിറ്റില്‍ ഫാല്‍കോണ്‍ വിമാനങ്ങള്‍ പൂര്‍ണമായി വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനി 2022 ഓടെ 650 ജീവനക്കാരെ നിയമിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

Comments

comments

Categories: FK News, Slider
Tags: Rafale deal