കിടപ്പറയിലെ വെളിച്ചം സ്ത്രീകളുടെ ഭാരം കൂട്ടും

കിടപ്പറയിലെ വെളിച്ചം സ്ത്രീകളുടെ ഭാരം കൂട്ടും

കിടപ്പുമുറിയിലെ അരണ്ട വെളിച്ചം സ്ത്രീകളുടെ ശരീരഭാരം വര്‍ധിപ്പിക്കാനിടയാക്കുമെന്ന് പഠനം. സീറോ ബള്‍ബുകളും ടിവി പ്രവര്‍ത്തിപ്പിക്കുന്നതും കംപ്യൂട്ടര്‍, മൊബീല്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന വെളിച്ചവും തൂക്കം വര്‍ധിപ്പിക്കാനിടയാക്കുമെന്നാണ് ജാമ ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണഫലത്തില്‍ പറയുന്നത്. കിടപ്പറയില്‍ വശങ്ങളില്‍ നിന്നുള്ള പ്രകാശമാണ് അഭികാമ്യം. കിടപ്പറയില്‍ തലയ്ക്കു നേരെ മുകളില്‍ നിന്നുള്ള വെളിച്ചം പിരിമുറുക്കം സൃഷ്ടിക്കും. ഉറക്കങ്ങുന്ന സമയത്ത് വെളിച്ചം അണയ്ക്കുന്നത് ഭാരം കുറയ്ക്കാനിടയാക്കും. ഇത് അമിതഭാരത്തിനും പൊണ്ണത്തടിക്കും സാധ്യത കുറയ്ക്കാനുള്ള ഒരു ഉപാധിയായി പരിഗണിക്കാമെന്നും ഗവേഷകനായ ഡോ. യോങ്-മൂണ്‍ മാര്‍ക് പാര്‍ക്ക് പറഞ്ഞു. രാത്രിയില്‍ കൃത്രിമ വെളിച്ചം ഉറക്കം വരാന്‍ സഹായിക്കുന്ന ഹോര്‍മോണായെ മെലറ്റോണിനെ ശല്യപ്പെടുത്തുകയും സ്വാഭാവിക ഉറക്കം- ഉണരല്‍ ചാക്രികത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ദൈനംദിന വ്യതിയാനങ്ങളെയും ഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റ് രാസവിനിമയ പ്രക്രിയകളെയും ബാധിക്കുംമെന്നും പാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. കിടപ്പറയില്‍ പ്രകാശം നിലനിര്‍ത്തുന്നത് നിദ്രാഭംഗത്തിനിടയാക്കും. ഉറക്കക്കുറവ് വ്യായാമം ചെയ്യാനുള്ള താല്‍പര്യം കെടുത്തുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 35 മുതല്‍ 74 വയസുള്ള 44,000 വനിതകളെയാണ് പഠനത്തിനു വിധേയരാക്കിയത്. ഇതില്‍ ഷിഫറ്റ് തൊഴിലാളികള്‍, പകല്‍ ഉറക്കക്കാര്‍, ഗര്‍ഭിണികള്‍ എന്നിവരെ ഒഴിവാക്കിയിരുന്നു. ഉറക്കത്തിന്റെ അളവിലും സമയത്തിലും വരുന്ന മാറ്റങ്ങള്‍ പ്രമേഹം, പൊണ്ണത്തടി, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ രോഗങ്ങളിലേക്കു നയിക്കും. ക്രമരഹിതമായ ഉറക്കത്തിനും ഉറക്കവുമായ ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ക്കും മുറിയിലെ വെളിച്ചവും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊഴിക്കുന്ന പ്രകാശവുമായി അടുത്തബന്ധമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഉറക്കത്തിന്റെ അളവിലും സമയത്തിലും വരുന്ന മാറ്റങ്ങള്‍ പ്രമേഹം, പൊണ്ണത്തടി, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ രോഗങ്ങളിലേക്കു നയിക്കുമെന്ന് ഗവേഷണസംഘം കണ്ടെത്തി.

Comments

comments

Categories: Health
Tags: obesity