ഇന്‍സ്റ്റാഗ്രാമേഴ്‌സിനു വേണ്ടി പൊതുശൗചാലയം; ചെലവഴിച്ചത് 2,78,000 ഡോളര്‍

ഇന്‍സ്റ്റാഗ്രാമേഴ്‌സിനു വേണ്ടി പൊതുശൗചാലയം; ചെലവഴിച്ചത് 2,78,000 ഡോളര്‍

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പ്രമുഖ നഗരമാണു പെര്‍ത്ത്. അവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ഏറ്റവുമധികം എടുക്കുന്ന ചിത്രം ഏതെങ്കിലുമൊരു സ്മാരക കെട്ടിടത്തിന്റെതോ, യുനെസ്‌കോയുടെ പട്ടികയിലിടം നേടിയ പ്രദേശത്തിന്റേയോ, അതുമല്ലെങ്കില്‍ ഒരു കലാരൂപത്തിന്റേയോ അല്ല. പകരം, നീല നിറത്തിലുള്ള പെയ്ന്റ് ചെയ്ത മരം കൊണ്ടുള്ള ചെറിയ പുരയുടെ ചിത്രമാണ്. ഇതിന്റെ പേര് ക്രോളി എഡ്ജ് ബോട്ട് ഷെഡ് എന്നാണ്. സ്വാന്‍ നദിയില്‍, മെറ്റില്‍ഡ ബേയുടെ തീരത്തു തടിയില്‍ നിര്‍മിച്ച മരം കൊണ്ടുള്ള വഴി അവസാനിക്കുന്നിടത്താണു ക്രോളി എഡ്ജ് ബോട്ട് ഷെഡ് സ്ഥിതി ചെയ്യുന്നത്. ഈ ഷെഡിന്റെ മനോഹരമായ പശ്ചാത്തലം നിരവധി പേരെ ആകര്‍ഷിക്കുകയാണ്. സമീപകാലത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇതിന്റെ ചിത്രം പോസ്റ്റ് ചെയ്തതോടെ, ക്രോളി എഡ്ജ് ബോട്ട് ഷെഡ് കാണാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇതേ തുടര്‍ന്ന് പ്രദേശത്ത് പൊതുശൗചാലയം നിര്‍മിക്കാന്‍ അധികൃതര്‍ ബാദ്ധ്യസ്ഥരാവുകയായിരുന്നു. സോളാറില്‍ പ്രവര്‍ത്തിക്കുന്ന ടോയ്‌ലെറ്റാണു നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 2,78,000 ഡോളറാണു ചെലവഴിക്കുന്നത്. ഓരോ വര്‍ഷവും ടോയ്‌ലെറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 14,000 യുഎസ് ഡോളറും ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Tech
Tags: Instagram