കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ആഹാരശീലങ്ങള്‍

കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ആഹാരശീലങ്ങള്‍

കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയും ഭക്ഷണക്രമവുമായി വളരെയധികം ബന്ധമുണ്ട്. ആഹാരക്രമം, പച്ചക്കറികള്‍, കുടിക്കുന്ന വെള്ളത്തിന്റെ അളവ്, കാപ്പിയും മറ്റു ശീതളപാനീയങ്ങളും എന്നിവ കുട്ടികളുടെ മസ്തിഷ്‌കത്തെ ബാധിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. 850 പ്രാഥമിക സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ അപഗ്രഥപഠനഫലം ബാള്‍ട്ടിമോറിലെ ന്യൂട്രീഷന്‍ 2019 യോഗത്തില്‍ അവതരിപ്പിക്കും. പഠനത്തിലെ കണ്ടെത്തലനുസരിച്ച്, വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങളുടെയും പഞ്ചസാര അമിതമായി ചേര്‍ത്ത പാനീയങ്ങളുടെയും അമിത ഉപഭോഗം കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുന്നതായി കണ്ടെത്തി. ജങ്ക് ഫുഡ് കഴിക്കുന്ന ഇത്തരം കുട്ടികളില്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ കുറഞ്ഞ അളവില്‍ കഴിക്കുന്ന കുട്ടികളേക്കാള്‍, അക്കാദമിക് പ്രകടനമികവ് കുറവാണെന്ന് പരിശോധനകളില്‍ കണ്ടെത്താന്‍ കഴിഞ്ഞു. അനാരോഗ്യകരമായ ഭക്ഷണരീതികളെ കുട്ടികളിലെ താഴ്ന്ന ബോധന സ്‌കോറുകളുമായി ബന്ധപ്പെടുത്തിയിട്ടില്ല. കൂടാതെ, കൂടുതല്‍ വെള്ളം കുടിക്കുന്ന കുട്ടികളില്‍ ഓര്‍മ്മശക്തിയും തിരിച്ചറിയല്‍ ശേഷിയും കൂടുതല്‍ കണ്ടുവരുന്നതായും പഠനത്തില്‍ തെളിഞ്ഞു. പ്രതിദിനം 2.5 ലിറ്റര്‍ വെള്ളം കുടിക്കുന്നവരില്‍ അരലിറ്റര്‍ മാത്രം വെള്ളം കുടിക്കുന്നവരേക്കാള്‍ ഓര്‍മശക്തി കൂടിയിരിക്കുന്നതായി മനസിലാക്കാനായി. പോഷകാഹാരക്കുറവ് ലോകമെമ്പാടുമുള്ള കുട്ടികളുടെ ബുദ്ധിവികാസം തകര്‍ക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. പോഷണങ്ങള്‍ ലഭിക്കുന്ന കുട്ടികളില്‍ ഓര്‍മ്മശക്തി, പഠനനിലവാരം, സാമൂഹ്യവും വൈകാരികവുമായ സല്‍സ്വഭാവങ്ങള്‍ എന്നിവ നികച്ച രീതിയില്‍ പ്രകടമായതായി കണ്ടെത്തി.

Comments

comments

Categories: Health