പൗരന്‍മാര്‍ സ്വത്തു വെളിപ്പെടുത്തണം: ഇമ്രാന്‍

പൗരന്‍മാര്‍ സ്വത്തു വെളിപ്പെടുത്തണം: ഇമ്രാന്‍

ഇസ്ലാമാബാദ്: രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ മാസം 30 ന് മുന്‍പ് എല്ലാ പൗരന്‍മാരും തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബേനാമി സ്വത്തുക്കള്‍, എക്കൗണ്ടുകള്‍, വിദേശ രാജ്യങ്ങളിലെ നിക്ഷേപം എന്നിവയുടെ കണക്കുകളും നല്‍കണം. പൗരന്‍മാര്‍ നികുതി അടച്ചില്ലെങ്കില്‍ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും നികുതി പണത്തിന്റെ ഭൂരിഭാഗവും കടം വീട്ടാന്‍ ഉപയോഗിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. അനധികൃത ഇടപാടുകളെയും നിക്ഷേപങ്ങളെയുംപ്പറ്റിയുള്ള എല്ലാ വിവരങ്ങളും സര്‍ക്കാരിന്റെ പക്കലുണ്ട്. ഇപ്പോള്‍ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ക്ക് ഇളവ് ലഭിക്കുമെന്നും ജൂണ്‍ 30 ശേഷം ആര്‍ക്കും അവസരം നല്‍കില്ലെന്നും ഖാന്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ പാക്കിസ്ഥാന്റെ പൊതു കടം 2.85 ലക്ഷം കോടിയില്‍ നിന്ന് 14.25 ലക്ഷം കോടിയായാണ് ഉയര്‍ന്നത്.

Comments

comments

Categories: FK News
Tags: Imran Khan