ചിക്കന്‍പോക്‌സ് മരുന്ന് ത്വക് രോഗങ്ങളെ അകറ്റും

ചിക്കന്‍പോക്‌സ് മരുന്ന് ത്വക് രോഗങ്ങളെ അകറ്റും

ചിക്കന്‍പോക്‌സ് പ്രതിരോധ മരുന്ന് കുട്ടികളെ വരട്ടുചൊറി, കരപ്പന്‍ പോലുള്ള ത്വക് രോഗങ്ങളില്‍ നിന്നു സംരക്ഷിക്കും

ചിക്കന്‍പോക്‌സ് പ്രതിരോധ മരുന്ന് ചിക്കന്‍പോക്‌സില്‍ നിന്നു മാത്രമല്ല സംരക്ഷണം നല്‍കുന്നതെന്നു പുതിയ പഠനം. പല ശക്തിയേറിയ ചര്‍മ്മരോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളില്‍ കാണപ്പെടുന്ന വരട്ടുചൊറിയടക്കമുള്ള ത്വക് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇത്തരം മരുന്നുകള്‍ക്കുള്ള കഴിവിനെക്കുറിച്ചാണ് പഠനത്തില്‍ പറയുന്നത്. ചിക്കന്‍പോക്‌സ് പരത്തുന്ന അതേയിനം വൈറസ് തന്നെയാണ് ഇത്തരം രോഗങ്ങള്‍ക്കു പിന്നില്‍. ഉദാഹരണത്തിന് പീഡിയാട്രിക് ഹെര്‍പ്പസ് സോസ്റ്റര്‍ എന്ന അപൂര്‍വ രോഗത്തിന് ചിക്കന്‍പോക്‌സ് പ്രതിരോധ മരുന്ന് ശക്തമായ മറുമരുന്നായി പ്രവര്‍ത്തിക്കും. മുതിര്‍ന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുട്ടികളില്‍ ഇവയുടെ തീവ്രത കുറവായിരിക്കും. മുതിര്‍ന്നവരില്‍ കടുത്ത വേദനയോടു കൂടിയ തടിപ്പും ചൊറിച്ചിലും കാണപ്പെടുന്നു.

വേഗത്തില്‍ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കന്‍പോക്‌സ്. വെരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. എസിക്ലോവിര്‍ സാധാരണ ചിക്കന്‍പോക്‌സിന് ഉപയോഗിക്കുന്ന ആന്റിവൈറസ് മരുന്നുകളിലൊന്നാണ്. രോഗബാധിതമായ ശരീര കലകളില്‍ ചെന്ന് പ്രവര്‍ത്തിച്ച് അവയുടെ വളര്‍ച്ചയും വ്യാപനവും നിര്‍ത്തുകയാണ് ഈ മരുന്ന് ചെയ്യുന്നത്. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് ഈ രോഗം മിക്കവാറും കാണപ്പെടുന്നത്. മുതിര്‍ന്നവരില്‍ ഈ രോഗം കുട്ടികളേക്കാള്‍ സങ്കീര്‍ണ്ണമായാണ് കാണപ്പെടുന്നത്. രോഗത്തിന്റെ ആരംഭത്തില്‍ ശരീരഭാഗങ്ങളില്‍ ചെറിയ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു, കൈകളേക്കാളുപരി തലയിലും ഉടലിലുമാണ് കൂടുതലും കാണപ്പെടുക. ഈ രോഗം ബാധിച്ചയാള്‍ മൂക്ക് ചീറ്റൂന്നത് മൂലമോ തുമ്മുന്നത് മൂലമോ രോഗം ബാധിച്ച ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുമ്പോഴോ വളരെ വേഗം വായുവിലൂടെ രോഗം പകരുന്നു.

ശരീരത്തില്‍ കുരുക്കള്‍ പൊങ്ങിത്തുടങ്ങുന്നതിനു മുന്‍പുള്ള ആദ്യ ഒന്നു രണ്ട് ദിവസം മുതല്‍ തുടര്‍ന്നുള്ള എട്ടു ദിവസം വരെ മാത്രമേ രോഗി രോഗം പരത്തുകയുള്ളൂവെങ്കിലും ചില തെറ്റിദ്ധാരണകളാല്‍ രോഗികളെ സമൂഹം മാറ്റിനിര്‍ത്തുന്നതായാണ് കണ്ടുവരുന്നത്. സാധാരണ പൊള്ളലേറ്റതുപോലെയുള്ള കുമിളകള്‍ ശരീരത്തില്‍ പൊങ്ങുന്നതാണ് ഈ രോഗത്തിന്റെ പ്രഥമലക്ഷണം. ചര്‍മ്മത്തില്‍ ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെട്ട് വെള്ളം നിറഞ്ഞ വലിയ കുമിളകളായി അവസാനം അവ കരിഞ്ഞുണങ്ങി പൊറ്റയായി മാറുന്നതു വരെ ചിക്കന്‍പോക്‌സ് രോഗാവസ്ഥ നീളുന്നു. സാധാരണ ഗതിയില്‍ ഇതിന് ആറു മുതല്‍ 10 ദിവസം വരെയെടുക്കുന്നു. മുറിവുണങ്ങിക്കഴിയുന്നതോടെ രോഗാണുക്കള്‍ പരക്കുന്നത് ഇല്ലതാകുന്നു. സാധാരണ ഗതിയില്‍ ഈ രോഗം വളരെ അപകടമുള്ള ഗണത്തില്‍പ്പെടുന്നില്ല. എന്നാല്‍ മറ്റുള്ളവരിലേയ്ക്ക് അതിവേഗം പകരുന്നതിനാല്‍ സമൂഹം ഈ രോഗബാധിതരെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്.

ചിക്കന്‍പോക്‌സ് വാക്‌സിന്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ മുതല്‍, കുട്ടികളിലെ ത്വക് രോഗങ്ങള്‍ തടയാനുള്ള അതിന്റെ ശേഷി തിരിച്ചറിഞ്ഞിരുന്നുവെന്ന് ഗവേഷക ഷീലാ വെയ്ന്‍മാന്‍ വെളിപ്പെടുത്തുന്നു. വേദനയ്ക്കും അസ്വസ്ഥതകള്‍ക്കും ഇടയാക്കുന്ന രോഗങ്ങളെ തടയുന്നതില്‍ ഈ വാക്‌സിന്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ വാക്‌സിന്‍ ഹെര്‍പ്പസ് സോസ്റ്ററിന്റൈ തീവ്രത കുറയ്ക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു. ചിക്കന്‍പോക്‌സ് വാക്‌സിന്‍ ഇരട്ട നേട്ടം ഉണ്ടാക്കുന്നതായി പുതി പനത്തിലൂടെ തെളിഞ്ഞതായും പീഡിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അവര്‍ വിശദീകരിച്ചു.

2003-നും 2014-നും ഇടയില്‍ രോഗബാധിതരായ 6.3 മില്യണ്‍ കുട്ടികളുടെ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡുകളാണ് പഠനവിധേയമാക്കിയത്. ഏകദേശം 50 ശതമാനം കുട്ടികളും പ്രതിരോധകുത്തിവെപ്പു സ്വീകരിച്ചിരുന്നു. കുത്തിവെപ്പെടുത്ത കുട്ടികളില്‍, അല്ലാത്തവരെ അപേക്ഷിച്ച് ഹെര്‍പ്പസ് സോസ്റ്റര്‍ വരാനുള്ള സാധ്യത തുലോം കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി. പന്ത്രണ്ടു വര്‍ഷം നീണ്ട പഠനകാലയളവില്‍, ഹെര്‍പ്പസ് സോസ്റ്റര്‍ ബാധിച്ച കുട്ടികളുടെ എണ്ണം 72 ശതമാനമായി കുറഞ്ഞുവെന്ന് കണ്ടെത്തി. വാക്‌സിനേഷന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതാണ് രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കുറയാന്‍ കാരണം. അടുത്തതായി, കുത്തിവെപ്പെടുത്ത കുട്ടികളില്‍ ഹെര്‍പ്പസ് സോസ്റ്റര്‍ രോഗാണുക്കളുടെ സാന്നിധ്യം 78% കുറവായിരുന്നുവെന്നും കണ്ടത്തി. പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്തവരില്‍ രോഗം വരാനുള്ള സാധ്യത അഞ്ചോ ആറോ മടങ്ങ് ആയിരുന്നു.

Comments

comments

Categories: Health
Tags: Chicken pox