എല്ലാ മോഡലുകളുടെയും ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുമെന്ന് ടൊയോട്ട

എല്ലാ മോഡലുകളുടെയും ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുമെന്ന് ടൊയോട്ട

സി-എച്ച്ആര്‍ എന്ന മോഡല്‍ പുറത്തിറക്കി ടൊയോട്ട തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശുഭാരംഭം കുറിക്കും. ആറ് സെഗ്‌മെന്റുകളിലായി പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കും

ടൊയോട്ട : ഇലക്ട്രിക് വാഹനങ്ങള്‍ ഒന്നൊന്നായി അതിവേഗം വിപണിയിലെത്തിക്കാനുള്ള ഓട്ടത്തിലാണ് വിവിധ കാര്‍ നിര്‍മ്മാതാക്കള്‍. ടൊയോട്ടയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യകളില്‍ കേമന്‍മാരുമാണ് ജാപ്പനീസ് കമ്പനി. എന്നാല്‍ ഇപ്പോള്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊയോട്ട. എല്ലാ മോഡലുകളുടെയും ഇലക്ട്രിക് പതിപ്പ് 2020 മുതല്‍ വിപണിയിലെത്തിക്കുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചു. ഇതിനായി പൂര്‍ണ്ണമായും പുതിയ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം വികസിപ്പിക്കും. 2025 ഓടെ പത്ത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നത് കൂടാതെ ബാറ്ററികള്‍ പുനരുപയോഗം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ പങ്കാളികളുമായി സഹകരിക്കുമെന്നും ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. സി-എച്ച്ആര്‍ എന്ന മോഡല്‍ പുറത്തിറക്കിയായിരിക്കും ടൊയോട്ട തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കമിടുന്നത്. 2025 ഓടെ എല്ലാ മോഡലുകള്‍ക്കും ഇലക്ട്രിക് വേര്‍ഷന്‍ ഉണ്ടായിരിക്കും. ടിഎന്‍ജിഎ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പുതിയ ഇവി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്.

പത്ത് മോഡലുകളില്‍ ആറെണ്ണം ആഗോള മോഡലുകളായിരിക്കും. ഇ-ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മ്മിക്കുന്നത്. കോംപാക്റ്റ് കാര്‍, മീഡിയം ക്രോസ്ഓവര്‍, മീഡിയം സെഡാന്‍, മീഡിയം മിനിവാന്‍, മീഡിയം എസ്‌യുവി, വലിയ എസ്‌യുവി എന്നീ ആറ് സെഗ്‌മെന്റുകളിലായി പുതിയ മോഡലുകള്‍ പുറത്തിറക്കും. സുസുകി, ഡയ്ഹാറ്റ്‌സു എന്നിവയുമായി ചേര്‍ന്നായിരിക്കും കോംപാക്റ്റ് കാറുകള്‍ വികസിപ്പിക്കുന്നത്. സുബാരുവുമായി ചേര്‍ന്ന് ഇടത്തരം എസ്‌യുവി നിര്‍മ്മിക്കും. കോംപാക്റ്റ് കാറുകള്‍ തീര്‍ച്ചയായും ചെറിയ ഹാച്ച്ബാക്കുകളായിരിക്കും. നഗരങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കാന്‍ കഴിയും.

Comments

comments

Categories: Auto