പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കോടതിയലക്ഷ്യ കേസിന് ഐഎല്‍&എഫ്എസ്

പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കോടതിയലക്ഷ്യ കേസിന് ഐഎല്‍&എഫ്എസ്

ന്യൂഡെല്‍ഹി: കോടതി നിര്‍ദേശം ലംഘിച്ച് പണം പിടിച്ചെടുത്തെന്നുകാട്ടി ഒന്‍പത് പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസു നല്‍കാനൊരുങ്ങി അടിസ്ഥാന സൗകര്യ വികസന, സാമ്പത്തിക സേവന കമ്പനിയായ ഐഎല്‍&എഫ്എസ്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ കേസ് നല്‍കാനാണ് ആലോചിക്കുന്നത്. മോറട്ടോറിയം കാലയളവില്‍ 800 കോടിയോളം രൂപ അനുവാദമില്ലാതെ പിന്‍വലിച്ചെന്നാണ് ബാങ്കുകള്‍ക്കെതിരെയുള്ള ആരോപണം.

നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍, കടക്കെണിയില്‍ പെട്ട ഐഎല്‍&എഫ്എസിനും അതിന്റെ ഉപകമ്പനികള്‍ക്കും നല്‍കിയിരുന്ന സംരക്ഷണം ലംഘിച്ചു കൊണ്ടാണ് കഴിഞ്ഞ ആറുമാസങ്ങളായി കമ്പനിയുടെ എക്കൗണ്ടില്‍ നിന്ന് വിവിധ കാരണങ്ങള്‍ കാണിച്ചുകൊണ്ട് ബാങ്കുകള്‍ പണം പിടിച്ചതെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. 2018 ഒക്ടോബറിനും 2019 ഏപ്രിലിനും ഇടയിലാണ് ബാങ്കുകള്‍ പണം പിന്‍വലിച്ചിരിക്കുന്നത്. പിടിച്ചെടുത്ത പണം തിരികെ നല്‍കിയാല്‍ കോടതിയലക്ഷ്യ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് ബാങ്കുകളോട് കമ്പനിയുടെ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy