നിസാന്‍ ഇന്ത്യ പ്രസിഡന്റായി സിനാന്‍ ഓസ്‌കോക്കിനെ നിയമിച്ചു

നിസാന്‍ ഇന്ത്യ പ്രസിഡന്റായി സിനാന്‍ ഓസ്‌കോക്കിനെ നിയമിച്ചു

തോമസ് കുഹ്‌ലിന് പകരക്കാരനായാണ് 49 കാരനായ സിനാന്‍ വരുന്നത്

ന്യൂഡെല്‍ഹി : നിസാന്‍ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റായി സിനാന്‍ ഓസ്‌കോക്കിനെ നിയമിച്ചു. തോമസ് കുഹ്‌ലിന് പകരക്കാരനായാണ് 49 കാരനായ സിനാന്‍ വരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തോമസ് കുഹ്‌ലാണ് ഇന്ത്യയില്‍ ജാപ്പനീസ് ബ്രാന്‍ഡിനെ നയിച്ചത്. വാഹന വ്യവസായത്തില്‍ 26 വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് സിനാന്‍. തുര്‍ക്കിയില്‍ നിസാന്റെ വളര്‍ച്ചയില്‍ കനപ്പെട്ട സംഭാവന നല്‍കിയിരുന്നു.

ലോകത്തെ ഏറ്റവും ചലനാത്മകവും പ്രധാനപ്പെട്ടതുമായ വാഹന വിപണികളിലൊന്നില്‍ ജോലി ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് സിനാന്‍ ഓസ്‌കോക്ക് പ്രതികരിച്ചു. ഇന്ത്യയില്‍ നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകളുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

1993 ല്‍ റെനോയിലാണ് സിനാന്‍ ഓസ്‌കോക്ക് തന്റെ കരിയര്‍ ആരംഭിച്ചത്. 2015 ല്‍ നിസാനിലേക്ക് പ്രവര്‍ത്തന മേഖല മാറ്റി. സിനാന്‍ ഓസ്‌കോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേഖലയുടെ നിസാന്‍ ചെയര്‍മാന്‍ പെയ്മാന്‍ കാര്‍ഗര്‍ പറഞ്ഞു.

Comments

comments

Categories: Auto