ആധാര്‍ ഉടമകള്‍ക്ക് 2 ലക്ഷം രൂപ വായ്പ നല്‍കണം: അനില്‍ അഗര്‍വാള്‍

ആധാര്‍ ഉടമകള്‍ക്ക് 2 ലക്ഷം രൂപ വായ്പ നല്‍കണം: അനില്‍ അഗര്‍വാള്‍

ടൂറിസം, വ്യവസായ വികസനത്തിനായി ജില്ലാ കളക്റ്റര്‍മാര്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍മാരായി മാറേണ്ടതുണ്ട്

മുംബൈ: സംരംഭകത്വ പ്രോല്‍സാഹനം, ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലവസര സൃഷ്ടി എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനായി രാജ്യത്തെ എല്ലാ ആധാര്‍ ഉടമകള്‍ക്കും മോദി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ചെറുകിട വായ്പകള്‍ നല്‍കണമെന്ന് വേദാന്ത റിസോഴ്‌സ് സ്ഥാപകനും ചെയര്‍മാനുമായ അനില്‍ അഗര്‍വാള്‍. പ്രധാന്‍ മന്ത്രി മുദ്ര യോജനയുടെ കീഴില്‍ വായ്പ വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിനായി സര്‍ക്കാര്‍ ധാതുക്കളും പ്രകൃതിവാതകവും പോലെയുള്ള വിഭവങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. പ്രകൃതി വിഭവം, ഇലക്ട്രോണിക്‌സ് മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. രാജ്യത്തെ ടൂറിസം, വ്യവസായ വികസനത്തിനായി ജില്ലാ കളക്റ്റര്‍മാര്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍മാരായി മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുമേഖലാ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വയം ഭരണാധികാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സ്വയം ഭരണാധികാരം നല്‍കുകയാണെങ്കില്‍ എല്ലാ പൊതുമേഖലാ ബാങ്കുകളും കമ്പനികളും മൂന്നു മടങ്ങ് അധികം മികച്ച പ്രകടനം കാഴ്ച്ചവെക്കും. അന്വേഷണങ്ങളെ ഭയന്ന് ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുക്കുന്നതിന് മടിക്കുകയാണ്. തീരുമാനമെടുക്കാന്‍ തക്കവിധം ഇവരെ ശാക്തീകരിക്കണം, ‘ അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News, Slider