നൂര്‍ ബാങ്കിന്റെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദുബായ് ഇസ്ലാമിക് ബാങ്കിന്റെ അംഗീകാരം

നൂര്‍ ബാങ്കിന്റെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദുബായ് ഇസ്ലാമിക് ബാങ്കിന്റെ അംഗീകാരം

ദുബായ്: നൂര്‍ ബാങ്കിനെ ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ദുബായ് ഇസ്ലാമിക് ബാങ്ക് (ഡിഐബി) ബോര്‍ഡംഗങ്ങള്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കുകളില്‍(ശരിയ) ഒന്നാണ് ഡിഐബി.

ഇന്നലെ ചേര്‍ന്ന ബോര്‍ഡംഗങ്ങളുടെ യോഗത്തിലാണ് നൂര്‍ ബാങ്കിനെ പൂര്‍ണമായും (100 ശതമാനം) ഏറ്റെടുക്കാന്‍ ഡിഐബി തീരുമാനിച്ചത്. തീരുമാനം പുറത്തുവന്നതോടെ ഡിഐബി ഓഹരികളുടെ വില വര്‍ധിച്ചു. ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും വലിയ ശരിയ ബാങ്കുകളിലൊന്നായ ഡിഐബി നൂര്‍ ബാങ്കിന്റെ ഏറ്റെടുക്കലോടെ ആ സ്ഥാനം ഒന്നുകൂടി ദൃഢമാക്കും. 278 ബില്യണ്‍ ദിര്‍ഹമാണ് ഇരുബാങ്കുകളുടെയും സംയുക്ത ആസ്തി.

ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോള്‍ഡിംഗ് കമ്പനിയായ ഇന്‍വെസ്റ്റര്‍ കോര്‍പാണ് ദുബായ് ഇസ്ലാമിക് ബാങ്കിലെ പ്രധാന ഓഹരിയുടമകള്‍. 2008ല്‍ സ്ഥാപിതമായ സ്വകാര്യമേഖലാ ബാങ്കായ നൂര്‍ ബാങ്കിലെ പ്രധാന നിക്ഷേപകരും ഇന്‍വെസ്റ്റര്‍കോര്‍പാണ്.

Comments

comments

Categories: Arabia

Related Articles