മെക്‌സിക്കോയ്ക്ക് തീരുവയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

മെക്‌സിക്കോയ്ക്ക് തീരുവയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ കുടിയേറ്റം നിയന്ത്രിക്കുമെന്ന് മെക്‌സിക്കോ ഉറപ്പ് നല്‍കിയതോടെയാണ് തീരുവ ചുമത്താനുള്ള നീക്കം ട്രംപ് പിന്‍വലിച്ചത്

ന്യൂയോര്‍ക്ക്: മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ മാസമാണ് മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ അമേരിക്കയിലേക്ക് അയയ്ക്കുന്ന ചരക്കിന് തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ കുടിയേറ്റം നിയന്ത്രിക്കുമെന്ന് മെക്‌സിക്കോ ഉറപ്പ് നല്‍കിയതോടെയാണ് തീരുവ ചുമത്താനുള്ള നീക്കം ട്രംപ് പിന്‍വലിച്ചത്.

ഇതുസംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തു. ചര്‍ച്ച പരാജയപ്പെട്ടിരുന്നെങ്കില്‍ ഇന്ന് മുതല്‍ മെക്‌സിക്കോ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ ഏര്‍പ്പെടുത്തിയേനെ. അനധികൃത കുടിയേറ്റം ഇല്ലാതാക്കാന്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കും, ഇതിനായി നാഷണല്‍ ഗാര്‍ഡിനെ വിന്യസിപ്പിക്കും തുടങ്ങിയ ഉറപ്പുകളാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ നല്‍കിയത്.

അനധികൃത കുടിയേറ്റം കൂടാതെ മനുഷ്യക്കടത്ത് കള്ളക്കടത്ത് സംഘങ്ങളെ നിയന്ത്രിക്കാനും നടപടിയുണ്ടാകും. വെള്ളിയാഴ്ച വൈകിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വിജയത്തിലേക്ക് എത്തിയത്.

ആഗോള സമ്പദ് വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചുവരികയാണ് യുഎസും ചൈനയും തമ്മിലുടലെടുത്ത വ്യാപാര യുദ്ധം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെയും നയങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതായതോടെയാണ് താരിഫ് യുദ്ധം രൂക്ഷമായത്. ഇരുരാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥ വ്യാപാര യുദ്ധം മൂലം സാരമായി ബാധിക്കപ്പെടും.

Comments

comments

Categories: Business & Economy
Tags: Mexico, Trump