‘ഭാരതവികസനത്തില്‍ പങ്കാളികളാകൂ’

‘ഭാരതവികസനത്തില്‍ പങ്കാളികളാകൂ’

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ശ്രീലങ്ക സന്ദര്‍ശിച്ചു. വീണ്ടും അധികാരമേറിയ ശേഷം മോദി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് ശ്രീലങ്ക. മാലദ്വീപ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ലങ്കയിലെത്തിയത്. ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ ലങ്കയിലെ ഇന്ത്യക്കാരോട് മോദി ആവശ്യപ്പെട്ടു.

സന്ദര്‍ശനത്തിനിടെ അദ്ദേഹം ശ്രീലങ്കയിലെ ഭീകരാക്രമണം നടന്ന പള്ളിയില്‍ സന്ദര്‍ശനം നടത്തുകയും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. ശ്രീലങ്കന്‍ ജനതയ്‌ക്കൊപ്പമാണ് ഇന്ത്യയെന്നും ഭീരുക്കളുടെ ഭീകര പ്രവര്‍ത്തനങ്ങളിലൂടെ ലങ്കയുടെ ആത്മാവിനെ തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 250 ഓളം ആളുകള്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് മോദിയെന്നതും ശ്രദ്ധേയമാണ്. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2015, 2017 എന്നീ വര്‍ഷങ്ങളിലും മോദി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്‌ഷെ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ആഗോളതലത്തില്‍ ശ്രീലങ്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

Comments

comments

Categories: FK News, Slider