ഇന്ത്യന്‍ ഓഹരി വിപണിയുടെ സവിശേഷ ശക്തി

ഇന്ത്യന്‍ ഓഹരി വിപണിയുടെ സവിശേഷ ശക്തി

ഇരുണ്ട യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ഓഹരി പ്രകടനം നല്ലതു തന്നെയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഓഹരി നേട്ടം 13 ശതമാനവും ഈ വര്‍ഷം ഇതുവരെയുള്ളത് 11 ശതമാനവുമാണ്. ഓഹരി വിപണിയില്‍ നല്ല പ്രകടനം കാഴ്ചവെച്ച മറ്റു രണ്ടു രാജ്യങ്ങള്‍ ബ്രസീലും റഷ്യയുമാണ്

സമകാലിക സാമ്പത്തിക വാര്‍ത്തകളും ആഭ്യന്തര, രാജ്യാന്തര സാമ്പത്തിക രംഗത്തെ ചലനങ്ങളും പരിശോധിക്കുമ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് നമ്മെ അകറ്റി നിര്‍ത്തുന്ന ധാരാളം കണക്കുകളും വസ്തുതകളും കാണാം. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകും വിധം ആഗോള സമ്പദ്ഘടനയില്‍ വന്‍തോതില്‍ വേഗക്കുറവ് സംഭവിച്ചതായി നാം കേള്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഓഹരി വരുമാനം വളരെ താഴുന്നു. (ഉദാഹരണത്തിന് അമേരിക്കയുടെ 10 വര്‍ഷ വരുമാനം 52 ആഴ്ചകളില്‍ ഏറ്റവും താഴെയായി 3.25 ശതമാനത്തില്‍ നിന്ന് 2.1 ശതമാനമായിരിക്കുന്നു).

ആഗോള വ്യാപാരയുദ്ധം ഇന്നു കാണുന്ന വികസിത ലോക സമ്പദ്ഘടനയുടെ അടിസ്ഥാനമായ ആഗോളവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ നശിപ്പിക്കുമോ എന്ന ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. പ്രധാന രാജ്യങ്ങളായ ചൈന, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവയുടേയും യൂറോപ്പിന്റേയും ഓഹരി വിപണിയിലെ പ്രകടനം കഴിഞ്ഞ ഒരു വര്‍ഷമായി ശരാശരി -10 ശതമാനം എന്ന തോതില്‍ പിന്നോക്കമാണ്. വ്യാപാര സംഘര്‍ഷങ്ങളും സാമ്പത്തിക മാന്ദ്യം മൂലമുളവായ അനിശ്ചിതത്വവും കാരണം അമേരിക്കന്‍ വിപണിയാകട്ടെ ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്.

അതേസമയം അഭ്യന്തര വിപണിയില്‍ ഗ്രാമീണ മേഖലയിലെ ദുരിതങ്ങള്‍ പ്രതിഫലിച്ചു. കഴിഞ്ഞ 65 വര്‍ഷത്തെ ചരിത്രത്തില്‍ മഴക്കാലത്തിനു മുമ്പ് ഏറ്റവും വലിയ വരള്‍ച്ച അനുഭവപ്പെട്ട 2019 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മൊത്തം അഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 5.8 ശതമാനത്തില്‍ ഏറ്റവും കുറഞ്ഞ നിലയിലായി.(കാലാവസ്ഥാ വകുപ്പിന്റെ മാര്‍ച്ച്, ഏപ്രില്‍,മേയ് കണക്കുകളനുസരിച്ച്). ബാങ്കിംഗ് രംഗത്തെ നിശ്ചലാവസ്ഥയും ഏറ്റവും കുറഞ്ഞ വരുമാന വളര്‍ച്ചയും കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിപണി മൂല്യനിര്‍ണയവും നിഫ്റ്റി 50ല്‍ വിലയും നേട്ടവും (ജ/ഋ ) തമ്മിലുള്ള അനുപാതം 26ഃ ഉം ആയിത്തീരുകയും ചെയ്തു.

ഈ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ഓഹരി പ്രകടനം നല്ലതു തന്നെയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഓഹരി നേട്ടം 13 ശതമാനവും ഈ വര്‍ഷം ഇതുവരെയുള്ളത് 11 ശതമാനവുമാണ്. ഓഹരി വിപണിയില്‍ നല്ല പ്രകടനം കാഴ്ചവെച്ച മറ്റു രണ്ടു രാജ്യങ്ങള്‍ ബ്രസീലും റഷ്യയുമാണ്.

അസംസ്‌കൃത എണ്ണയുടേയും ചെറുകിട ഉപഭോക്തൃ ഉല്‍പന്നങ്ങളുടേയും വിലയിലെ നേരിയ വര്‍ധനവാണ് കാരണം. ചിരകാല മൂല്യമുള്ള ആസ്തി എന്ന നിലയില്‍ സ്വര്‍ണം സുരക്ഷിതമായിത്തന്നെ നിലകൊണ്ടു. വര്‍ഷത്തില്‍ 1.5 ശതമാനവും ആറുമാസത്തില്‍ 6.5 ശതമാനവുമായിരുന്നു അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണത്തില്‍ നിന്നുള്ള നേട്ടം.

മൊത്തത്തില്‍ പരിശോധിച്ചാല്‍ ഈ വര്‍ഷം ലോകത്തിലെ സമ്പത്ത് ഏകീകരിക്കപ്പെടുകയാണുണ്ടായത്. നിക്ഷേപകര്‍ അപകട സാധ്യത കുറഞ്ഞ ഓഹരികളില്‍ ശ്രദ്ധാപൂര്‍വം നിക്ഷേപിക്കാന്‍ ശ്രമിച്ചു. ഡെറ്റ് ബോണ്ടുകള്‍, സുരക്ഷിതമായ കറന്‍സികള്‍, എണ്ണ, സ്വര്‍ണം എന്നീ മേഖലകളിലായിരുന്നു ഏറെയും നിക്ഷേപിക്കപ്പെട്ടത്.

സമാനമായ രീതി തന്നെയാണ് ഇന്ത്യയിലും ദൃശ്യമായത്. എസ്&പി ബിഎസ്ഇ ബോണ്ട് ഇന്‍ഡെക്‌സ് 12.5 ശതമാനം നേട്ടം നല്‍കി. ആറുമാസം മുമ്പു വരെ 52 ആഴ്ചയായി താഴെയായിരുന്ന സ്വര്‍ണം 4.5 ശതമാനവും ഇന്ത്യന്‍ രൂപ 7 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.

ഓഹരിയുടെ കാര്യത്തില്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമീപനമാണു കണ്ടത്. സുരക്ഷിതമായ മേഖലകളിലും സംയോജിത കാഴ്ചപ്പാടുള്ള ഓഹരികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്. ഇന്ത്യയില്‍ ഈ വര്‍ഷം ശരാശരി 20 ശതമാനത്തിലധികം നേട്ടമുണ്ടാക്കി മികച്ച പ്രകടനം നടത്തിയ മൂന്നു വിഭാഗങ്ങള്‍ ഐടി, ഫൈനാന്‍സ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ്. വാഹനമേഖല, ലോഹവിപണി, ടെലികോം എന്നിവ ഏറ്റവും മോശമായി. ഇവയുടെ ഇടത്തരം, ചെറുകിട ഓഹരികള്‍ 10 മുതല്‍ 15 ശതമാനം വരെ താഴെയായിരുന്നു.

സമ്പദ്ഘടനയുടെ അടിയൊഴുക്കുകള്‍ ലോലമെങ്കിലും പരിഷ്‌കരണ നടപടികളുടെ ഗുണം ഉണ്ടാവുമെന്നും വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപം കൂട്ടുന്നതിനും നടപടിയുണ്ടാകുമെന്നും തന്നെയാണ് വിപണിയുടെ പ്രതീക്ഷ.

വിപണിയില്‍ എപ്പോഴും മികച്ച മൂല്യ നിര്‍ണയമാണു നടന്നത്. അഭ്യന്തര വളര്‍ച്ച പ്രകടിപ്പിക്കുന്ന വികസ്വര വിപണിയായാണ് ലോകം ഇന്ത്യയെ കാണുന്നത്. ഇപ്പോള്‍ നടക്കുന്ന വ്യാപാര യുദ്ധത്തില്‍ നിന്നും അകലം പാലിച്ചുകൊണ്ട് അതില്‍ നിന്നു നേട്ടമുണ്ടാക്കാമെന്ന് ഇന്ത്യ കണക്കു കൂട്ടുന്നു. മൂല്യ നിര്‍ണയത്തിലെ പരിമിതികള്‍ കാരണം പ്രധാന പട്ടികകളില്‍ വലിയ വളര്‍ച്ച നാം പ്രതീക്ഷിക്കുന്നില്ല. അതേ സമയം മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും വിദേശ സ്ഥാപനങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ വഴി വരും നാളുകളില്‍ ചെറുകിട ഇടത്തരം ഓഹരികളില്‍ പ്രയോജനമുണ്ടാക്കാമെന്നു നാം കരുതുന്നു.

2019 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിനു ശേഷം വരാനിരിക്കുന്ന പൂര്‍ണ ബജറ്റിലാണ് അഭ്യന്തര വിപണിയുടെ പ്രതീക്ഷ. സാമ്പത്തിക വരുമാനത്തിലെ കുറവു നികത്താന്‍ സര്‍ക്കാര്‍ മികച്ച സാമ്പത്തിക അച്ചടക്കം പിന്തുടരേണ്ടിയിരിക്കുന്നു. ഇതൊരു വെല്ലുവിളി തന്നെയായിരിക്കും. ഇതിനായി സര്‍ക്കാര്‍ ഹൃസ്വകാല സാമ്പത്തിക ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടി വരും.

(ലേഖകന്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ്)

Comments

comments

Categories: Business & Economy, Slider