ആണ്‍കുട്ടികള്‍ പാലിക്കേണ്ട ഭക്ഷണക്രമം

ആണ്‍കുട്ടികള്‍ പാലിക്കേണ്ട ഭക്ഷണക്രമം

അനാരോഗ്യകരമയ ഭക്ഷണശീലം പെണ്‍കുട്ടികളിലുണ്ടാക്കുന്ന ശാരീരിക, സൗന്ദര്യ, മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് പരക്കെ ചര്‍ച്ച ചെയ്യപ്പെടാറുണ്ടെങ്കിലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ അത്രയ്‌ക്കൊന്നുമിത് പരിഗണിക്കപ്പെടാറില്ല. എന്നാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളിലും മോശം ഭക്ഷണക്രമം വിഷാദവും ഉത്കണ്ഠയും ഉണ്ടാക്കാറുണ്ടെന്നതാണു വാസ്തവം.

അമേരിക്കയില്‍ മാത്രം 10 ദശലക്ഷം പുരുഷന്മാര്‍ ഭക്ഷണരീതിയിലെ അപാകതകള്‍ മൂലം പ്രശ്‌നങ്ങളനുഭവിക്കുന്നുവെന്നാണ് നാഷണല്‍ ഈറ്റിംഗ് ഡിസോര്‍ഡര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 3- 3.5 ശതമാനം പുരുഷന്മാര്‍ ഇതിന്റെ പ്രശ്‌നം അനുഭവിക്കുന്നുവെന്ന് പാലോ ആള്‍ട്ടോ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഷിരി സദെ-ഷര്‍വിറ്റ് പറയുന്നു. ശരീരത്തെക്കുറിച്ചുള്ള കളിയാക്കലും സാമൂഹികമായ ഒറ്റപ്പെടുത്തലും പോലുള്ള വികലമായ വീക്ഷണങ്ങള്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാത്ത വിധം ഭക്ഷണരീതിയിലെ വ്യത്യാസത്തില്‍ പങ്കാളികളാകുന്നു. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് സ്വന്തം ശരീരത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റി ആശങ്കപ്പെടാറുള്ളത്. പെണ്‍കുട്ടികള്‍ ശരീരസൗന്ദര്യത്തില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. അവര്‍ സൈസ് സീറോ പോലുള്ള സൗന്ദര്യവല്‍ക്കരണ മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ ആണ്‍കുട്ടികള്‍ ഇത്തരം രീതികളിലേക്ക് പോകാറില്ല. ആണ്‍കുട്ടികള്‍ക്ക് മസില്‍ ഉണ്ടാക്കാന്‍ ജിമ്മില്‍ ധാരാളം സമയം ചെലവഴിക്കുന്നതിനും സാമൂഹികമായി സ്വീകാര്യതയുണ്ട്. ശരീരസൗന്ദര്യസംരക്ഷണത്തിനായി ആണ്‍ കുട്ടികള്‍ പിന്തുടരേണ്ട നിര്‍ദേശങ്ങള്‍ ഇവയാണ്. ഭക്ഷണം ഒഴിവാക്കുന്നതിന് പകരം ആഹാരത്തില്‍ കൊഴുപ്പ് ഇല്ലെന്ന് ഉറപ്പു വരുത്തുക. വീഗനിസം പോലുള്ള ആഹാരക്രമം സ്വീകരിക്കുക, ഭക്ഷണത്തിലെ ചേരുവകളെക്കുറിച്ച് അറിയുക, പാര്‍ട്ടികളില്‍ നിന്ന് ഒഴിവാകുക, ഭക്ഷണം കഴിച്ചതു സംബന്ധിച്ച് കള്ളം പറയരുത്, വ്യായാമത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കുക. അവധിക്കാലമാകുമ്പോള്‍ ചില ആണ്‍കുട്ടികള്‍ക്ക് ഫിറ്റ്‌നസ് താല്‍പര്യം കൂടുന്നതായി വ്യക്തമാകുന്നു. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ മോഡലിംഗ് താരങ്ങളെ പോലെ തങ്ങളുടെ ശരീരത്തെ താദാത്മ്യപ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ ആണ്‍കുട്ടികള്‍ സൂപ്പര്‍ഹീറോകളെപ്പോലെയാകാന്‍ തയാറാകുന്നുണ്ട്.

Comments

comments

Categories: Health