ആറ് കമ്പനികള്‍ക്ക് നഷ്ടം; നാല് കമ്പനികള്‍ക്ക് നേട്ടം

ആറ് കമ്പനികള്‍ക്ക് നഷ്ടം; നാല് കമ്പനികള്‍ക്ക് നേട്ടം
  • ഏറ്റവും വലിയ നഷ്ടം എസ്ബിഐയ്ക്ക്, 9,727.83 കോടി രൂപ
  • എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌യുഎല്‍, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടത്തിലുള്ള കമ്പനികള്‍

ന്യൂഡെല്‍ഹി: രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച 34,590 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടിസിഎസ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയാണ് കഴിഞ്ഞയാഴ്ച വിപണിയില്‍ നഷ്ടം കുറിച്ച കമ്പനികള്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌യുഎല്‍, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് വിപണി മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം കുറിച്ചത്. 9,727.83 കോടി രൂപ. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 3,04,909.35 കോടി രൂപയായി ചുരുങ്ങി. ആര്‍ഐഎല്‍ വിപണി മൂല്യത്തില്‍ 9,159.92 കോടി രൂപയുടെ നഷ്ടം കുറിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 8,33,773.72 കോടി രൂപയായി ചുരുങ്ങി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ വിപണി മൂല്യത്തില്‍ 6,716.76 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വാരം ഉണ്ടായത്. മൊത്തം മൂല്യം ഇതോടെ 8,17,625.87 കോടി രൂപയായി കുറഞ്ഞു. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 4,224.43 കോടി രൂപ കുറഞ്ഞ് 2,68,847.85 കോടി രൂപയായി. ഐടിസിയുടെ വിപണി മൂല്യം 3,371.12 കോടി രൂപ കുറഞ്ഞ് 3,38,215.65 കോടി രൂപയും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം 1,389.95 കോടി രൂപ താഴ്ന്ന് 2,88,708.23 കോടി രൂപയുമായി.

ഹിന്ദുസ്ഥാന്‍ യൂണിലിവറാണ് കഴിഞ്ഞയാഴ്ച വിപണിയില്‍ ഏറ്റവുമധികം നേട്ടം കുറിച്ച കമ്പനി. 10,055.5 കോടി രൂപയുടെ വര്‍ധനയാണ് കഴിഞ്ഞയാഴ്ച എച്ച്‌യുഎല്ലിന്റെ വിപണി മൂല്യത്തില്‍ ഉണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3,96,504.96 കോടി രൂപയായി ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 7,211.09 കോടി രൂപ വര്‍ധിച്ച് 6,68,007.04 കോടി രൂപയായി.

4,614.95 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ കമ്പനിയുടെ മൊത്തം വിപണി മൂല്യം 3,80,389.02 കോടി രൂപയായി. ഇന്‍ഫോസിസ് വിപണി മൂല്യത്തില്‍ 1,092.24 കോടി രൂപ കൂട്ടിച്ചേര്‍ത്തു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1,092.24 കോടി രൂപയായി ഉയര്‍ന്നു.

ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് കഴിഞ്ഞയാഴ്ച 98.30 പോയ്ന്റ് നഷ്ടം കുറിച്ചു. പത്ത് കമ്പനികളില്‍ വിപണി മൂല്യത്തില്‍ ഒന്നമാതുള്ളത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, എച്ച്ഡിഎഫ്‌സി, ഐടിസി, ഇന്‍ഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് തൊട്ടുപുറകിലായി ഇടംപിടിച്ചിട്ടുള്ളത്.

വിപണി മൂല്യം; നേട്ടവും നഷ്ടവും

നേട്ടം കുറിച്ച കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് മൊത്തം മൂല്യം
(കോടി) (കോടി)

എച്ച്‌യുഎല്‍ 10,055.5 3,96,504.96

എച്ച്ഡിഎഫ്‌സി ബാങ്ക് 7,211.09 6,68,007.04

എച്ച്ഡിഎഫ്‌സി 4,614.95 3,80,389.02

ഇന്‍ഫോസിസ് 1,092.24 3,23,016.95

നഷ്ടം കുറിച്ച കമ്പനികള്‍ നഷ്ടം മൊത്തം മൂല്യം
(കോടി) (കോടി)

എസ്ബിഐ 9,727.83 3,04,909.35

ആര്‍ഐഎല്‍ 9,159.92 8,33,773.72

ടിസിഎസ് 6,716.76 8,17,625.87

ഐസിഐസിഐ ബാങ്ക് 4,224.43 2,68,847.85

ഐടിസി 3,371.12 3,38,215.65

കൊട്ടക് മഹിന്ദ്ര ബാങ്ക് 1,389.95 2,88,708.23

Comments

comments

Categories: Business & Economy
Tags: Companies, SBI