എവറസ്റ്റ് കൊടുമുടിയില്‍നിന്നും നീക്കം ചെയ്തത് 11,000 കിലോഗ്രാം മാലിന്യം

എവറസ്റ്റ് കൊടുമുടിയില്‍നിന്നും നീക്കം ചെയ്തത് 11,000 കിലോഗ്രാം മാലിന്യം

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി ശുചീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്തത് 11,000 കിലോഗ്രാം മാലിന്യങ്ങള്‍. പ്ലാസ്റ്റിക് ബോട്ടിലുകള്‍, ബാക്ടറികള്‍, ഓക്‌സിജന്‍ സിലിണ്ടര്‍, ഭക്ഷണമാലിന്യം, മനുഷ്യ വിസര്‍ജ്ജ്യം, മലകയറ്റത്തിന് ഉപയോഗിക്കുന്ന ക്ലൈംബിംഗ് ഗിയര്‍ എന്നിവയാണു മാലിന്യങ്ങളിലുണ്ടായിരുന്നത്. മാലിന്യത്തിനൊപ്പം നാല് മനുഷ്യ ശവശരീരങ്ങളും കണ്ടെടുത്തു. രണ്ട് മാസം നീണ്ടുനില്‍ക്കുന്നതായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. എവറസ്റ്റില്‍നിന്നും കൊണ്ടു വന്ന മാലിന്യങ്ങള്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ബ്ലൂ വേസ്റ്റ് ടു വാല്യു എന്ന എന്‍ജിഒയ്ക്കു നേപ്പാള്‍ ആര്‍മി ചീഫ് ജനറല്‍ പൂര്‍ണചന്ദ്ര ഥാപയുടെ സാന്നിധ്യത്തില്‍ കൈമാറി. അടുത്ത വര്‍ഷവും ശുചീകരണ പ്രവര്‍ത്തനം തുടരുമെന്ന് നേപ്പാള്‍ ആര്‍മി വക്താവ് ബിഗ്യാന്‍ ദേവ് പാണ്ഡേ അറിയിച്ചു. സഫാ ഹിമല്‍ എന്ന പ്രചരണത്തിന്റെ ഭാഗമായിട്ടാണു ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. ഏപ്രില്‍-മേയ് മാസങ്ങളിലായി ഇപ്രാവിശ്യം നടന്ന ക്ലീനിംഗില്‍ 20 ഷേര്‍പ്പ മലകയറ്റക്കാര്‍ പങ്കെടുത്തു. ബേസ് ക്യാംപിനും മുകളിലുള്ള പ്രദേശങ്ങളില്‍നിന്നാണ് പ്രധാനമായും മാലിന്യങ്ങള്‍ ശേഖരിച്ചത്. സമീപദിവസങ്ങളില്‍ എവറസ്റ്റ് കീഴടക്കാനെത്തിയ ഏതാനും പേര്‍ക്ക് അപകടം സംഭവിച്ച വാര്‍ത്ത് വന്‍ പ്രാധാന്യം നേടുകയുണ്ടായി. എവറസ്റ്റ് കീഴടക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. പലരും ശാസ്ത്രീയ പരിശീലനത്തിന്റെ അഭാവത്തിലാണു കൊടുമുടി കയറാന്‍ വരുന്നത്. ഇത് അപകടത്തിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Comments

comments

Categories: Current Affairs