ഹൃദ്രോഗം തടയാന്‍ തക്കാളിജ്യൂസ്

ഹൃദ്രോഗം തടയാന്‍ തക്കാളിജ്യൂസ്

ദിവസം ഒരു കപ്പ് തക്കാളി ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗത്തെ അകറ്റുമെന്ന് റിപ്പോര്‍ട്ട്. രക്തിസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ നിലയും താഴ്ത്താനും തക്കാളിസത്ത് അത്യുത്തമെന്ന് ആരോഗ്യവിദഗ്ധര്‍. ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ്, വിറ്റാമിന്‍ എ, കാത്സ്യം, ഗാമാ അമിനോബോട്ടിക് ആസിഡ് തുടങ്ങിയ വിവിധ ജൈവ രാസപ്രവര്‍ത്തന സംവിധാനങ്ങള്‍ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പങ്കു വഹിക്കുന്നു. ഹൃദയധമനികളുടെ പ്രധാന ജോലിയായ രക്തപ്രവാഹം തടസപ്പെടുത്തുന്ന രോഗമാണ് ആതറോസ്‌ക്ലറോസിസ്. രക്തക്കുഴലുകളില്‍ പ്ലേക്കെന്ന കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന തടസമാണ് ഇതിലേക്കു നയിക്കുന്നത്. കാലം കഴിയുന്തോറും, പ്ലേക്ക് നീക്കാന്‍ വളരെ പ്രയാസമായിരിക്കും. ഇത് ധമനികളെ ചുരുക്കും. ഇത് ധമനികളെ നശിപ്പിക്കുന്നു. 2015ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഉപ്പുചേര്‍ക്കാത്ത തക്കാളി ജ്യൂസ് എട്ടാഴ്ച കുടിക്കുന്നത് മധ്യവയസ്‌കരായ സ്ത്രീകളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറച്ചു നിറുത്തി. ട്രൈഗ്ലിസറൈഡുകള്‍ എന്ന ചീത്ത കൊഴുപ്പാണ് കൊഴുപ്പ് ഉയര്‍ന്ന ആതറോസ്‌ക്ലറോസിസ് ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ ഗ്ലൂക്കോസ് നിലകളും പോലുള്ള ഹൃദ്രോഗസാധ്യതാ ഘടകങ്ങളെ പ്രതിരോധിക്കാന്‍ തക്കാളി ജ്യൂസിനു കഴിയുമെന്ന് മുന്‍കാല പഠനങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. വിവിധ പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരില്‍ തക്കാളി ജ്യൂസ് ഉണ്ടാക്കുന്ന നേട്ടം വിലയിരുത്തി. ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷ്യന്‍ എന്ന ജേണലില്‍ ശാസ്ത്രജ്ഞര്‍ അവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു. പഠനത്തില്‍ 184 പുരുഷന്മാരെയും 297 വനിതകളെയുമാണ് പങ്കെടുപ്പിച്ചത്. ഒരു വര്‍ഷം എല്ലാവര്‍ക്കും ഉപ്പു ചേര്‍ക്കാത്ത പ്രതിദിനം ശരാശരി 215 മില്ലി ലിറ്റര്‍ തക്കാളി ജ്യൂസ് നല്‍കി. രക്തസമ്മര്‍ദ്ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ്, പ്ലാസ്മ ഗ്ലൂക്കോസ് നില എന്നിവ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ നടത്തി. ഇവരില്‍ 94 ഹൈപ്പര്‍ടെന്‍ഷന്‍, പ്രി ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളെയും അവര്‍ വിശകലനം ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞ് അവരുടെ രക്തസമ്മര്‍ദ്ദനില കാര്യമായി താഴ്ന്നതായി കണ്ടെത്തി. എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരിലും സ്ത്രീകളിലും ഫലങ്ങള്‍ സമാനമായിരുന്നു.

Comments

comments

Categories: Health