മിന്ത്ര ബ്രാന്‍ഡുകള്‍ വാള്‍മാര്‍ട്ടിലൂടെ യുഎസില്‍ ലഭ്യമാകും

മിന്ത്ര ബ്രാന്‍ഡുകള്‍ വാള്‍മാര്‍ട്ടിലൂടെ യുഎസില്‍ ലഭ്യമാകും

ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമായ മിന്ത്രയുടെ ഇന്‍ ഹൗസ് ബ്രാന്‍ഡുകള്‍ ഇനി യുഎസിലും ലഭ്യമാകും. മിന്ത്രയെ 10 മാസം മുമ്പ് ഏറ്റെടുത്ത വാള്‍മാര്‍ട്ടിന്റെ സ്റ്റോറുകളിലൂടെയാണ് യുഎസില്‍ മിന്ത്ര ബ്രാന്‍ഡുകള്‍ ലഭ്യമാകുക. വാള്‍മാര്‍ട്ട് കാനഡിയിലൂടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മിന്ത്ര ബ്രാന്‍ഡുകള്‍ യുഎസ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരുന്നു. 2019ന്റെ മൂന്നാം പാദത്തോടു കൂടി മിന്ത്ര ബ്രാന്‍ഡുകള്‍ സ്‌റ്റോറുകളിലെത്തുമെന്ന് വാള്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജെപി സുവാരസ് പറയുന്നു.

ഫഌപ്കാര്‍ട്ടിലും ഉപ ബ്രാന്‍ഡായ മിന്ത്രയിലുമുള്ള 77 ശതമാനം ഓഹരി പങ്കാളിത്തത്തിലൂടെ വിപണിയിലെ പുതിയ സാധ്യതകളെയും അവസരങ്ങളെയും പ്രയോജനപ്പെടുത്താനാണ് വാള്‍മാര്‍ട്ട് ശ്രമിക്കുന്നത്. തങ്ങളുടെ ഒമ്‌നി ചാനല്‍ പ്രവര്‍ത്തന മാതൃകയില്‍ കൂടുതല്‍ ഹൃദ്യമായ ഉപഭോക്തൃ അനുഭവം സമ്മാനിക്കുമെന്ന് സുവാരസ് പറയുന്നു.

മിന്ത്ര, ജബോംഗ്, ഫഌപ്കാര്‍ട്ട് ഫാഷന്‍ എന്നിവയാണ് നിലവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫാഷന്‍ ലോകത്ത് സിംഹഭാഗവും കൈയടക്കിയിരിക്കുന്നത്. വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന് പിന്നാലെ ഫഌപ്കാര്‍ട്ടില്‍ എന്ന പോലെ മിന്ത്രയിലും നേതൃതലത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മിന്ത്രയുടെ ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനത്തു നിന്ന് ആനന്ദ് നാരായണന്‍ മാറ്റപ്പെട്ടു. ഇതിനു പിന്നാലെ ഫഌപ്കാര്‍ട്ടില്‍ നിന്ന് അമര്‍ നഗരം മിന്ത്രയെ നയിക്കുന്നതിന്റെ ചുമതല ഏറ്റെടുത്തു.

Comments

comments

Categories: Business & Economy
Tags: Myntra, Walmart