വ്യായാമത്തിലൂടെ ഓട്ടിസം നിയന്ത്രണം

വ്യായാമത്തിലൂടെ ഓട്ടിസം നിയന്ത്രണം

വ്യായാമത്തിലൂടെ ഓട്ടിസത്തിന്റെ ചില ലക്ഷണങ്ങളെങ്കിലും നിയന്ത്രിക്കാനാകുമെന്ന് പഠനം

വ്യായാമത്തിലൂടെ മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ക്കു കൈവരിക്കാനാകുന്ന കരുത്തിലൂടെ ഓട്ടിസം രോഗത്തിന്റെ ചില സ്വഭാവങ്ങള്‍ നിയന്ത്രിക്കാനാകുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

മാതൃകാ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) എന്ന രോഗം സംബന്ധിച്ച പഠനത്തിലാണ് ജപ്പാനിലെ ടോക്കിയോ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വ്യായാമത്തിന്റെ പ്രസക്തി കണ്ടെത്തിയത്. വ്യായാമത്തിന് മസ്തിഷ്‌ക സര്‍ക്യൂട്ടുകളിലെ സങ്കീര്‍ണബന്ധങ്ങള്‍ നീക്കം ചെയ്യാനുള്ള കഴിവുണ്ടെന്നും ഓട്ടിസം പോലുള്ള സ്വഭാവരീതികള്‍ ഇല്ലാതാക്കാനാകുമെന്നും മനസിലായി. എഎസ്ഡിയുടെ പെരുമാറ്റ സ്വഭാവവിശേഷങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന ആശയം ഈ കണ്ടെത്തലുകളെ വിലപ്പെട്ടതാക്കുന്നു. എലികളുടെ കായികപ്രവര്‍ത്തനങ്ങളാണ് വ്യായാമമായി പരിഗണിച്ചതെന്ന് ടോക്കിയോ സര്‍വകലാശാലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലെ അസോസിയേറ്റ് പ്രൊഫസര്‍ റ്യുതാ കോയമ ചൂണ്ടിക്കാട്ടുന്നു. ഗവേഷകര്‍ വ്യത്യസ്ത തരം വ്യായാമങ്ങളെക്കുറിച്ചല്ല പര്യവേക്ഷണം ചെയ്തത്. ഇപ്പോള്‍ എഎസ്ഡി ചികില്‍സയായി വ്യായാമം ശീലിക്കണമെന്നും നിര്‍ദേശിച്ചിരിക്കുന്നു. കുട്ടികളെ ഏതെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ പ്രോല്‍സാഹിപ്പിക്കണം, എന്നാല്‍ എഎസ്ഡി ഉള്ള കുട്ടികളുടെ മസ്തിഷ്‌കത്തെ എങ്ങനെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ബാധിക്കുമെന്ന് ഈ ഗവേഷണം വെളിപ്പെടുത്തുന്നില്ല.

വ്യത്യസ്ത തലങ്ങളിലെ ചില സാധാരണ സവിശേഷതകള്‍ പങ്കിടുന്ന ഒട്ടേറെ ഉപവിഭാഗങ്ങള്‍ എഎസ്ഡിക്കു കീഴില്‍ വരുന്നു. ഇതില്‍ ആവര്‍ത്തന സ്വഭാവത്തോടു കൂടിയുള്ളതും വാച്യവും അവാച്യവുമായ ആശയവിനിമയവും സാമൂഹികഇടപെടലും സൃഷ്ടിക്കുന്ന പ്രയാസങ്ങളും ഉള്‍പ്പെടുന്നു. ഓട്ടിസം സ്‌പെക്ട്രത്തില്‍ രണ്ട് വ്യക്തികളിലും ഒരേ ലക്ഷണങ്ങളോ ഒന്നിലധികം ലക്ഷണങ്ങളുടെ സംയുക്തവും കാണാം. ഓരോരുത്തരും തങ്ങളുടേതായ ശക്തിപ്രകടനങ്ങളിലും വെല്ലുവിളികളിലും ഒതുങ്ങുന്നു. എഎസ്ഡിയുമായി ചില ആളുകള്‍ക്ക് കാര്യമായ പ്രശ്‌നം കൂടാതെ ജീവിക്കാന്‍ കഴിയും, എന്നാല്‍ മറ്റു ചിലര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ധാരാളം സഹായം ആവശ്യമായി വരുന്നു. ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സി ഡി സി) സെന്റര്‍ നല്‍കുന്ന കണക്കു പ്രകാരം, അമേരിക്കയില്‍ 59 കുട്ടികളിലൊരാള്‍ക്ക് എഎസ്ഡി ഉണ്ട്. ഇതില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളേക്കാള്‍ നാലു മടങ്ങ് കൂടുതലാണു രോഗം കാണപ്പെടുന്നതെന്നതും ശ്രദ്ധേയം. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളും, ന്യൂറോണുകളും തമ്മിലുള്ള പരസ്പര ബന്ധമാണ് ഐഎസ്ഡിയുടെ മുഖമുദ്ര. കുട്ടിക്കാലത്ത് ന്യൂറോണുകള്‍ സങ്കീര്‍ണമായി കെട്ടിപ്പിണയുന്നത് മസ്തിഷ്‌കം സ്വാഭാവികമായി നീക്കം ചെയ്യുന്നു. എങ്കിലും, എഎസ്ഡി ഉള്ള കുട്ടികളില്‍ ഇതിന്റെ ആധിക്യം കാണപ്പെടുന്നു. കായികപ്രവര്‍ത്തനങ്ങളും വ്യായാമവും മസ്തിഷ്‌കമാറ്റം ഉണ്ടാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രായമേറും തോറും മസ്്തിഷ്‌കത്തിനു സംഭവിക്കുന്ന ക്ഷയിക്കല്‍ വൈകിപ്പിക്കാനുമാകും. എഎസ്ഡിയുള്ള കുട്ടികളില്‍ നടത്തിയ ചെറുപഠനങ്ങളില്‍ വ്യായാമത്തിന് രോഗത്തിന്റെ ലക്ഷണങ്ങളായ ആവര്‍ത്തന പെരുമാറ്റവും സാമൂഹിക ഇടപെടലുകളുടെ ബുദ്ധിമുട്ടുകളും കുറയ്ക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

വ്യായാമത്തിലൂടെ ദുര്‍ബലമായ ബന്ധങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ജപ്പാനില്‍ നിന്നുള്ള പുതിയ പഠനങ്ങള്‍ പറയുന്നത്, ഇത്തരം ദൗര്‍ബല്യങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ, വ്യായാമം വഴി എഎസ്ഡിരോഗികളിലെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ ശരിയായി ക്രമീകരിക്കാനാകും. എലികളില്‍ കണ്ടെത്തിയ ഫലങ്ങളെക്കുറിച്ചുള്ള നിഗമനങ്ങള്‍ ഊഹാപോഹങ്ങള്‍ കോയമ ചൂണ്ടിക്കാട്ടി. വ്യായാമത്തിന് സജീവവും നിഷ്‌ക്രിയവുമായ ന്യൂറോണല്‍ കണക്ഷനുകള്‍ തമ്മിലുള്ള വൈരുദ്ധ്യം വര്‍ദ്ധിപ്പിക്കാനാകുകയും അങ്ങനെ ദുര്‍ബലമായവ നീക്കംചെയ്യല്‍ എളുപ്പത്തിലാകുകയും ചെയ്യും. പഠനത്തില്‍ എഎസ്ഡി ബാധിച്ച നാലാഴ്ച പ്രായമായ എലികളുടെ ശരീരമിളക്കുന്ന രീതിയാണ് അവലംബിച്ചത്. എലികളെ പ്രായപൂര്‍ത്തിയാകുന്നതുവരെ അവര്‍ നിരീക്ഷിച്ചു. ഇവയെ വ്യായാമത്തിനായി ചക്രം തിരിക്കാന്‍ വിട്ടിരുന്നു. ചില എലികള്‍ കഠിനമായി ചക്രം തിരിച്ചപ്പോള്‍ മറ്റുള്ളവ വളരെ കുറച്ചു മാത്രമാണ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതെന്ന് കോയമ പറയുന്നു. 30 ദിവസത്തിനു ശേഷം എഎസ്ഡി ബാധിത എലികളുടെ പെരുമാറ്റം സാധാരണ ആരോഗ്യവന്മാരായ എലിയെപ്പോലെയായി. എസ്ഡി ഉണ്ടായിരുന്ന എലികളുടെ തലച്ചോറുകള്‍ ഗവേഷകര്‍ പിന്നീട് പരിശോധിച്ചു. അവയുടെ ഓര്‍മ്മശക്തിയെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസില്‍ പുതിയ നാഡീകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തി. മസ്തിഷ്‌കത്തിലെ മറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രതിരോധകോശങ്ങളും നാഡീകോശങ്ങളും തമ്മിലുള്ള സജീവമായ ബന്ധങ്ങള്‍ ഇല്ലാതായി, ഇവ അകന്നുപോവുകയാണെന്നതിന് തെളിവുകള്‍ അവര്‍ കണ്ടെത്തി.

Comments

comments

Categories: Health
Tags: Autism, Excercise