ഫോഡ് ഇക്കോസ്‌പോര്‍ട്ട് ലൈനപ്പ് പരിഷ്‌കരിച്ചു

ഫോഡ് ഇക്കോസ്‌പോര്‍ട്ട് ലൈനപ്പ് പരിഷ്‌കരിച്ചു

7.69 ലക്ഷം മുതല്‍ 11.33 ലക്ഷം രൂപ വരെയാണ് 2019 മോഡല്‍ ഫോഡ് ഇക്കോസ്‌പോര്‍ട്ടിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 14,000 മുതല്‍ 57,000 രൂപ വരെ വില കുറഞ്ഞു

ന്യൂഡെല്‍ഹി : ഇക്കോസ്‌പോര്‍ട്ട് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ പുതുക്കിയ വില ഫോഡ് ഇന്ത്യ പ്രഖ്യാപിച്ചു. 7.69 ലക്ഷം മുതല്‍ 11.33 ലക്ഷം രൂപ വരെയാണ് 2019 മോഡല്‍ ഫോഡ് ഇക്കോസ്‌പോര്‍ട്ടിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 14,000 മുതല്‍ 57,000 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം തണ്ടര്‍ എന്ന പുതിയ വേരിയന്റ് പുറത്തിറക്കിയും ട്രെന്‍ഡ് പ്ലസ്, സിഗ്നേച്ചര്‍ വേരിയന്റുകള്‍ ഒഴിവാക്കിയും ഫോഡ് ഇക്കോസ്‌പോര്‍ട്ടിന്റെ ലൈനപ്പ് പരിഷ്‌കരിക്കുകയും ചെയ്തു. മഹീന്ദ്ര എക്‌സ്‌യുവി 300, ഹ്യുണ്ടായ് വെന്യൂ എന്നീ പുതിയ എതിരാളികള്‍ എത്തിയതോടെ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ കടുത്ത മല്‍സരം തിരിച്ചറിയുകയാണ് ഫോഡ് ഉള്‍പ്പെടെയുള്ള വാഹന നിര്‍മ്മാതാക്കള്‍.

ലൈനപ്പ് പരിഷ്‌കരിച്ചതോടൊപ്പം ഫോഡ് ഇക്കോസ്‌പോര്‍ട്ട് എസ്‌യുവിയുടെ വിവിധ വേരിയന്റുകളുടെ ഫീച്ചറുകളിലും മാറ്റം വരുത്തി. ട്രെന്‍ഡ് വേരിയന്റില്‍ ഇപ്പോള്‍ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇളംതവിട്ടുനിറത്തിലുള്ള ഇന്റീരിയര്‍ എന്നിവ നല്‍കിയിരിക്കുന്നു. ടൈറ്റാനിയം വേരിയന്റുകളിലും ഇളംതവിട്ടുനിറ തീമിലുള്ള ഇന്റീരിയര്‍ നല്‍കി. ഫ്രണ്ട് മാപ്പ് ലാംപുകളും ലഭിച്ചു. എന്നാല്‍ സ്‌പോര്‍ട്ടി അലോയ് പെഡലുകള്‍ നല്‍കിയില്ല.

ടൈറ്റാനിയം പ്ലസ് വേരിയന്റുകളിലാണ് ഏറ്റവും വലിയ മാറ്റങ്ങള്‍. ഇലക്ട്രിക് സണ്‍റൂഫ്, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് പരിഷ്‌കാരങ്ങള്‍. അതേസമയം ഇന്റീരിയര്‍ ആംബിയന്റ് ലൈറ്റിംഗ്, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ (ഫോഡ് സിങ്ക് 3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ), തുകല്‍ സീറ്റുകള്‍ എന്നിവയെല്ലാം ടൈറ്റാനിയം പ്ലസ് വേരിയന്റുകളില്‍നിന്ന് ഒഴിവാക്കി. ഇവയെല്ലാം ടോപ് സ്‌പെക് എസ് വേരിയന്റുകളില്‍ മാത്രമായിരിക്കും ഇനി ലഭിക്കുന്നത്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ഫോഡ് ഇക്കോസ്‌പോര്‍ട്ട് എസ്‌യുവി ലഭിക്കുന്നത്. 100 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിനുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. 123 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ മോട്ടോറിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ 5 സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ്. 125 എച്ച്പി പുറത്തെടുക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.

വേരിയന്റ് പുതിയ വില

1.5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എംടി ആംബിയന്റെ 7.69 ലക്ഷം

1.5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എംടി ട്രെന്‍ഡ് 8.49 ലക്ഷം

1.5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എംടി ടൈറ്റാനിയം 9.28 ലക്ഷം

1.5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എംടി തണ്ടര്‍ 10.18 ലക്ഷം

1.5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എംടി ടൈറ്റാനിയം പ്ലസ് 10.18 ലക്ഷം

1.5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എടി ടൈറ്റാനിയം പ്ലസ് 11.08 ലക്ഷം

1.0 ലിറ്റര്‍ ടിഐ-വിസിടി ഇക്കോബൂസ്റ്റ് എസ് 10.83 ലക്ഷം

1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എംടി ആംബിയന്റെ 8.19 ലക്ഷം

1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എംടി ട്രെന്‍ഡ് 8.99 ലക്ഷം

1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എംടി ടൈറ്റാനിയം 9.78 ലക്ഷം

1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എംടി തണ്ടര്‍ 10.68 ലക്ഷം

1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എംടി ടൈറ്റാനിയം പ്ലസ് 10.68 ലക്ഷം

1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എംടി എസ് 11.33 ലക്ഷം

Comments

comments

Categories: Auto