ഒന്നാംപാദത്തില്‍ ബഹ്‌റൈനിലെത്തിയത് 32 ലക്ഷം സന്ദര്‍ശകര്‍

ഒന്നാംപാദത്തില്‍ ബഹ്‌റൈനിലെത്തിയത് 32 ലക്ഷം സന്ദര്‍ശകര്‍

ബഹ്‌റൈന്‍: ഈ വര്‍ഷം ആദ്യപാദത്തില്‍ ബഹ്‌റൈനിലെത്തിയത് 32 ലക്ഷം സന്ദര്‍ശകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 3.1 ശതമാനം വര്‍ധനവ് ഉണ്ടായതായി ബഹ്‌റൈന്‍ ടൂറിസം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ടൂറിസം മേഖലയിലെ സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ 22 പുതിയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി സിഇഒ ഷേഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖാലിഫ വ്യക്തമാക്കി. കഴിഞ്ഞ പാദത്തില്‍ ബഹ്‌റൈനിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസത്തിനെത്തിയവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം വര്‍ധനവ് ഉണ്ടായി.

കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലെത്തിയ സന്ദര്‍ശകരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2 ശതമാനം വര്‍ധിച്ച് 2,810,822 ആയി ഉയര്‍ന്നു. ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെ എണ്ണം 3 ശതമാനം വര്‍ധിച്ച് 299,196 ആയി. കൂടാതെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖം വഴി എത്തുന്നവരുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധിച്ച് 81,371 ആയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Arabia