പുതിയ ഫീച്ചറുകളോടെ 2019 ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ്

പുതിയ ഫീച്ചറുകളോടെ 2019 ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ്

ഡ്രം ബ്രേക്ക് വേരിയന്റിന് 56,093 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 58,645 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : 2019 മോഡല്‍ ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ് പുറത്തിറക്കി. രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും. ഡ്രം ബ്രേക്ക് വേരിയന്റിന് 56,093 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 58,645 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി (എസ്ബിടി) രണ്ട് വേരിയന്റുകളുടെയും സുരക്ഷാ സവിശേഷതയാണ്.

ജൂപ്പിറ്ററിന്റെ ഇസഡ്എക്‌സ് വേരിയന്റില്‍ ഇപ്പോള്‍ പല പുതിയ ഫീച്ചറുകളും നല്‍കിയിരിക്കുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രമീകരിക്കാവുന്ന മോണോഷോക്ക് എന്നിവ സവിശേഷതകളാണ്. ഈ ഫീച്ചറുകള്‍ നേരത്തെ ജൂപ്പിറ്റര്‍ ഗ്രാന്‍ഡേ വേര്‍ഷനില്‍ മാത്രമാണ് നല്‍കിയിരുന്നത്. ഗ്രാന്‍ഡേ വേര്‍ഷന്‍ ഇപ്പോള്‍ നിര്‍ത്തി.

2019 വര്‍ഷമെത്തിയപ്പോള്‍ സ്റ്റാര്‍ലൈറ്റ് ബ്ലൂ, റോയല്‍ വൈന്‍ എന്നീ രണ്ട് കളര്‍ സ്‌കീമുകളില്‍ മാത്രമാണ് ടിവിഎസ് ജൂപ്പിറ്റര്‍ ഇസഡ്എക്‌സ് വരുന്നത്. മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസഡ്എക്‌സ് വേരിയന്റില്‍ മറ്റ് മാറ്റങ്ങളില്ല. നിലവിലെ അതേ 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തുടര്‍ന്നും ഉപയോഗിക്കും. ഈ മോട്ടോര്‍ 8 എച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഹോണ്ട ആക്റ്റിവ 5ജിയാണ് പ്രധാന എതിരാളി.

Comments

comments

Categories: Auto