ചിട്ടയായ ഉറക്കം ദഹനപ്രക്രിയക്ക് ഉചിതം

ചിട്ടയായ ഉറക്കം ദഹനപ്രക്രിയക്ക് ഉചിതം

ഉറക്കത്തിന് ചിട്ടയും കൃത്യതയും പാലിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കും

ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളും ഉറക്കവും തമ്മില്‍ അതിശക്തമായ ബന്ധമുണ്ടെന്ന് പുതിയപഠനം തെളിയിക്കുന്നു. ടൈപ്പ് രണ്ട് പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, മറ്റ് ഗുരുതരമായ ജീവിതശൈലീ രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ആരോഗ്യപ്രശ്‌നമാണ് മെറ്റബോളിക് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഉപാപചയപ്രശ്‌നങ്ങള്‍. 45 നും 84 നും ഇടയില്‍ പ്രായമുള്ള 2,003 പേരില്‍ ഉറക്കശീലത്തിന്റെ വ്യതിയാനവും ഉപാപചയ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയും തമ്മിലുള്ള ബന്ധമാണ് പുതിയ പഠനം വിഷയമാക്കിയത്. ഓരോവ ദിവസത്തെയും ഉറക്കത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറെങ്കിലും വ്യത്യാസപ്പെടുത്തുമ്പോള്‍ ഉപാപചയപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 27 ശതമാനം കൂടതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. നാഷണല്‍ ഹാര്‍ട്ട്, ലംഗ്, ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍എച്ച്എല്‍ബിഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉറക്കക്കുറവും ക്രമരഹിതമായ ഉറക്കവും പൊണ്ണത്തടി, പ്രമേഹം, മറ്റ് ഉപാപചയ വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കുന്നുവെന്നും ഉറക്കമില്ലായ്മയും ജീവിതശൈലീരോഗസാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് മുന്‍പഠനങ്ങളില്‍ വ്യക്തമായിരുന്നു. വ്യക്തിയുടെ ഉറക്കത്തിന്റെയും ജീവിതശൈലിയുടെയും ഘടകങ്ങളിലെ വ്യത്യാസമനുസരിച്ച് പ്രതികൂല ഉപാപചയ പ്രഭാവം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകുന്നതിന് അഞ്ച് അപകടസാധ്യതകളാണുള്ളത്. മൂന്നാമത് നാഷണല്‍ കൊളസ്‌ട്രോള്‍ എജ്യുക്കേഷന്‍ പ്രോഗ്രാം അഡല്‍റ്റ് ട്രീറ്റ്‌മെന്റ് പാനലാണ് ഉപാപചയ അപകട ഘടകങ്ങളെ നിശ്ചയിക്കുന്നത്. ഇത് ഇനി താഴെ പറയുന്നവയാണ്.

പുരുഷന്മാരില്‍ അരക്കെട്ടിന്റെ ചുറ്റളവ് 102 സെന്റിമീറ്ററോ (40.2 ഇഞ്ച്) അധികമോ സ്ത്രീകളില്‍ അത് 88 സെന്റീമീറ്ററോ (34.6 ഇഞ്ച്) അധികമോ ആയാല്‍ എന്നതാണ് ആദ്യത്തെ ഘടകം. രക്തത്തിലെ ട്രൈഗ്ലിസറൈഡ് നില 150 മില്ലിഗ്രാമോ അതിലധികമോ ആകുന്ന സാഹചര്യം. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നില പുരുഷന്മാരില്‍ 40 മില്ലിഗ്രാമും പുരുഷന്മാരില്‍ 50 മില്ലീഗ്രാമും ആകുമ്പോള്‍. അടുത്തത് രക്തസമ്മര്‍ദ്ദം 130/85 മില്ലിമീറ്ററിലും മുകളിലാകുന്നതും രക്തസമ്മര്‍ദ്ദത്തിന് ചികിത്സ നേടുന്നതുമായ അവസ്ഥയും രക്തത്തിലെ ഗ്ലൂക്കോസ് നില ഭക്ഷണത്തിനു മുമ്പ് 100 മില്ലീഗ്രാമില്‍ കൂടുതലോ അല്ലെങ്കില്‍ പ്രമേഹത്തിന് ചികിത്സ ലഭിക്കുന്നതോ സാഹചര്യം എന്നിവയാണ് മെറ്റബോളിക് സിന്‍ഡ്രോം ഘടകങ്ങളായി പരിഗണിക്കുന്നത്. ഇവയില്‍ മൂന്ന് സാധ്യതകളെങ്കിലും ഉണ്ടായാല്‍ അത് മെറ്റബോളിക് സിന്‍ഡ്രോമായി പരിഗണിക്കാം.

അരക്കെട്ടിന്റെ വലുപ്പം ശരീരത്തിന്റെ മധ്യഭാഗത്തെ പൊണ്ണത്തടിയുടെ അളവാണ്. ഉദരത്തില്‍ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുന്നു. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ധമനികളില്‍ നിന്ന് ചീത്ത കൊഴുപ്പിനെ അകറ്റാന്‍ സഹായിക്കുന്നു. ഇത് അപര്യാപ്തമാകുന്ന ഘട്ടത്തിലും ഹൃദ്രോഗസാധ്യത വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദം ധമനീഭിത്തികളില്‍ സമ്മര്‍ദ്ദം പ്രയോഗിച്ച് രക്തപ്രവാഹം എല്ലായിടത്തേക്കുമാക്കുന്നത്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ധമനികളില്‍ ചീത്തക്കൊഴുപ്പായ പ്ലേക്ക്‌സിനെ കൂടി കൊണ്ടു പോയി നിക്ഷേപിക്കുകയും ഹൃദയത്തിന്റെ നാശത്തിനു കാരണമാകുകയും ചെയ്യും. ഭക്ഷണത്തിനു മുമ്പുള്ള രക്തത്തിലെ ഗ്ലൂക്കോസ് നില 100 മില്ലിഗ്രാമില്‍ എത്തുന്നത് പ്രമേഹത്തിന്റെ സൂചനയാണ്. പ്രമേഹം ഹൃദ്രോഗസാധ്യതയും മറ്റ് രോഗങ്ങളും ഗണ്യമായി ഉയരാന്‍ കാരണമാകുന്നു.

നിരീക്ഷണ വിധേയരായ വ്യക്തികളെ ഓരോരുത്തരെയും 2010 നും 2013 നും ഇടക്ക് ഏഴു ദിവസം ആക്ടിഗ്രാഫി റിസ്റ്റ് ട്രാക്കറുകള്‍ ധരിപ്പിച്ച് ഒരു ആഴ്ചയിലെ പകല്‍ പ്രവര്‍ത്തനങ്ങളും ഉറക്ക പ്രവര്‍ത്തനവും രേഖപ്പെടുത്തി. ആ കാലഘട്ടത്തില്‍ ഇവര്‍ക്കായി ഒരു ഉറക്ക ഡയറി തയാറാക്കുകയും അവരുടെ ജീവിതശൈലികള്‍, ഉറക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മറ്റ് ആരോഗ്യ വിവരങ്ങള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കി. 2016-2017 വരെ യുള്ള ആറു വര്‍ഷത്തിനിടയില്‍ ഇവരെ സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോള്‍ ക്രമാനുഗത വൈകല്യങ്ങള്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടു. അനിയന്ത്രിതമായ ഉറക്കരീതി ഭാവി ഉപാപചയ വൈകല്യങ്ങളുമായി ബന്ധപ്പെടാനിടയുണ്ടെന്ന് അവര്‍ വിലയിരുത്തി.

ഉറക്കത്തിനു വലിയ വ്യതിയാനം അനുഭവിച്ചവരിലും ഉറക്കം കിട്ടാതെ മണിക്കൂറുകള്‍ തള്ളിനീക്കിയവരിലും ഉപാപചയ പ്രശ്‌നത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്ന് വിശകലനം കാണിച്ചു. കൂടാതെ, ഉറക്കത്തിന്റെ ശരാശരി ദൈര്‍ഘ്യത്തില്‍ നിന്ന് ഇത് സ്വതന്ത്രമായി കാണപ്പെട്ടു. ഫോളോ-അപ് ഡാറ്റയില്‍ നോക്കിയപ്പോഴും ഗവേഷകര്‍ക്ക് സമാനമായ ബന്ധം കണ്ടെത്താനായി. ഉറക്കപ്രശ്‌നങ്ങള്‍ നേരിട്ടവരില്‍ പില്‍ക്കാലത്ത് ഉപാപചയ പ്രശ്‌നങ്ങള്‍ കൂടുതലായി നേരിട്ടതായി കണ്ടെത്തി. അനിയന്ത്രിതമായ ഉറക്കശീലങ്ങളും ഉപാപചയ പ്രശ്‌നങ്ങളും തമ്മില്‍ ഒരു ബന്ധം ഉണ്ടെന്നവാദത്തെ ഈ ഫലം ശക്തിപ്പെടുത്തുന്നതായിഗവേഷകര്‍ കരുതുന്നു.

Comments

comments

Categories: Health
Tags: Sleeping