ഇന്ത്യയില്‍ 88 മില്യണ്‍ 5ജി ഉപയോക്താക്കളുണ്ടാക്കും; ജിഎസ്എംഎ

ഇന്ത്യയില്‍ 88 മില്യണ്‍ 5ജി ഉപയോക്താക്കളുണ്ടാക്കും; ജിഎസ്എംഎ

ലോകത്ത് സൃഷ്ടിക്കപ്പെടുന്ന പുതിയ മൊബീല്‍ വരിക്കാരില്‍ കാല്‍ ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കും

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 920 മില്യണ്‍ അപൂര്‍വ്വ മൊബീല്‍ വരിക്കാരുണ്ടാകുമെന്ന് ആഗോള ടെലികോം വ്യവസായ സമിതിയായ ജിഎസ്എംഎ. ഇതില്‍ 88 മില്യണ്‍ 5ജി കണക്ഷനുകളായിരിക്കുമെന്നും ജിഎസ്എംഎ അറിയിച്ചു. 5ജി രംഗത്ത് ചൈനയെ പോലുള്ള രാജ്യങ്ങളെ പിന്തുടരാന്‍ ഇത് ഇന്ത്യയെ സഹായിക്കും.

2025ഓടെ ചൈനയിലെ 5ജി കണക്ഷനുകളില്‍ 30 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ജിഎസ്എംഎ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ 2018 അവസാനത്തിലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 750 മില്യണ്‍ മൊബീല്‍ വരിക്കാരാണ് ഉണ്ടായിരുന്നത്. 2025ഓടെ ഇത് 920 മില്യണിലെത്തും. ഇക്കാലയളവില്‍ ലോകത്ത് സൃഷ്ടിക്കപ്പെടുന്ന പുതിയ മൊബീല്‍ വരിക്കാരില്‍ കാല്‍ ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് ജിഎസ്എംഎയുടെ നിരീക്ഷണം.

ഇന്ത്യയില്‍ 4ജി നെറ്റ്‌വര്‍ക്കിലെ ഡാറ്റ ഉപഭോഗ രീതി പുതിയ 5ജി ഡിവൈസുകളുടെയും സേവനങ്ങളുടെയും ഉയര്‍ച്ചയ്ക്ക് കാരണമാകും, എങ്കിലും 5ജി വികസിപ്പിക്കുന്നതിനായി നിക്ഷേപം നടത്താനുള്ള ടെലികോം ഓപ്പറേറ്റര്‍മാരുടെ ശേശിയെ ആശ്രയിച്ചായിരിക്കും ഇന്ത്യയില്‍ 5ജി പാരിസ്ഥിതിയുടെ വളര്‍ച്ചയെന്നും ജിഎസ്എംഎ അറിയിച്ചു.

ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി നവികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് അനുകൂലമായ സര്‍ക്കാര്‍ പിന്തുണയും നയ പരിഷ്‌കരണങ്ങളും ആവശ്യമാണ്. 2019ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ മൊബീല്‍ വിപണിയില്‍ വരുമാന വളര്‍ച്ച വീണ്ടെടുക്കാനാകും. 2025 വരെ വിപണിയില്ഡ വരുമാന വളര്‍ച്ച മന്ദഗതിയില്‍ തുടരും. എങ്കിലും 2016മായി താരതമ്യം ചെയ്യുമ്പോള്‍ വരുമാന വളര്‍ച്ച കുറവായിരിക്കുമെന്നും ജിഎസ്എംഎ പറയുന്നു. വരുമാന വളര്‍ച്ചയിലെ പുരോഗതി മന്ദഗതിയിലും വെല്ലുവിളി നിറഞ്ഞതുമായിരിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

2016ന്റെ പകുതിമുതലാണ് മൊബീല്‍ വിപണി വരുമാനത്തില്‍ ഇടിവ് കണ്ടുതുടങ്ങിയത്. ലോകത്തില്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം ഏറ്റവും കുറവുള്ളത് ഇന്ത്യയിലാണ്. ഇക്കാലയളവില്‍ ഇന്ത്യയുടെ മൊത്തം മൊബീല്‍ വരുമാനത്തില്‍ 20 ശതമാനം ഇടിവുണ്ടായിട്ടുണ്ടാകുമെന്നാണ് ജിഎസ്എംഎയുടെ കണക്കുകൂട്ടല്‍.

2018 ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ടെലികോം മേഖലയുടെ മൊത്തം വരുമാനം 3.43 ശതമാനം ഇടിഞ്ഞ് 58,991 കോടി രൂപയിലെത്തിയതായാണ് ടെലികോം നിയന്ത്രണ അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നത്. മൊബീല്‍ ഡാറ്റ നിരക്ക് ഏറ്റവും കുറവുള്ള വിപണിയാണ് ഇന്ത്യ. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 1ജിബി ഡാറ്റയുടെ ശരാശരി നിരക്ക് 18.5 രൂപയായിരുന്നു. ആഗോള ശരാശരി നിരക്ക് 8.53 ഡോളറാണ്. കുറഞ്ഞ ഡാറ്റ നിരക്കും എആര്‍പിയുവും ഡിജിറ്റല്‍ വിടവ് നികുത്തുന്നതിന് സഹായിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ടെലികോം കമ്പനികള്‍ക്കുമേലുള്ള സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുന്നതിന് ലൈസന്‍സ് ഫീ എട്ട് ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി കുറയ്ക്കാനും സ്‌പെക്ട്രം ചാര്‍ജ് 3.8 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറയ്ക്കാനും ജിഎസ്എംഎ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2025ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യ മാറുമെന്നാണ് ജിഎസ്എംഎയുടെ നിരീക്ഷണം.

Comments

comments

Categories: FK News
Tags: 5G, 5G Users