ഹ്യുണ്ടായ് വെന്യൂവിന് മറുപടി; ഇക്കോസ്‌പോര്‍ട്ട് തണ്ടര്‍ എഡിഷന്‍ വിപണിയില്‍

ഹ്യുണ്ടായ് വെന്യൂവിന് മറുപടി; ഇക്കോസ്‌പോര്‍ട്ട് തണ്ടര്‍ എഡിഷന്‍ വിപണിയില്‍

പെട്രോള്‍ വേരിയന്റിന് 10.18 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 10.68 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഫോഡ് ഇക്കോസ്‌പോര്‍ട്ട് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ തണ്ടര്‍ എഡിഷന്‍ പുറത്തിറക്കി. പെട്രോള്‍ വേരിയന്റിന് 10.18 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 10.68 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇക്കോസ്‌പോര്‍ട്ടിന്റെ ടൈറ്റാനിയം വേരിയന്റില്‍ മാത്രമായിരിക്കും തണ്ടര്‍ എഡിഷന്‍ ലഭിക്കുന്നത്.

ഹ്യുണ്ടായ് വെന്യൂ വിപണിയിലെത്തിയതോടെ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ പുതിയ നീക്കങ്ങള്‍ നടത്തുകയാണ് മറ്റ് വാഹന നിര്‍മ്മാതാക്കള്‍. മാരുതി സുസുകി വിറ്റാര ബ്രെസ്സ സ്‌പോര്‍ട്‌സ് എഡിഷന്‍ വിപണിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഫോഡ് ഇക്കോസ്‌പോര്‍ട്ട് തണ്ടര്‍ എഡിഷന്‍ പുറത്തിറക്കുന്നത്.

ഹെഡ്‌ലാംപ് ക്ലസ്റ്ററില്‍ ഡാര്‍ക്ക് ഇന്‍സെര്‍ട്ടുകള്‍, ഫോഗ് ലാംപ് ബെസലില്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റ് എന്നിവ ഫോഡ് ഇക്കോസ്‌പോര്‍ട്ട് തണ്ടര്‍ എഡിഷനില്‍ കാണാം. ഗ്രില്‍, റൂഫ്, റിയര്‍ വ്യൂ മിററുകള്‍ എന്നിവയിലും ബ്ലാക്ക് തീം നല്‍കിയിരിക്കുന്നു. ഡുവല്‍ ടോണ്‍ ബോണറ്റ്, ഡോറുകളില്‍ കറുത്ത ഡീകാളുകള്‍, കറുപ്പ് നിറമണിഞ്ഞ 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ശ്രദ്ധയില്‍പ്പെടും.

ഡുവല്‍ ടോണ്‍ കാബിനിലും സ്‌പോര്‍ട്ടി ഡാര്‍ക്ക് തീം കാണാം. മുന്‍ സീറ്റുകള്‍, ഡോര്‍ പാനലുകള്‍, സെന്‍ട്രല്‍ കണ്‍സോള്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവിടങ്ങളില്‍ കോന്യാക്ക് (ബ്രൗണ്‍) ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു. ഇലക്ട്രിക് സണ്‍റൂഫ് മറ്റൊരു സവിശേഷതയാണ്. സിങ്ക് 3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, എംബെഡ്ഡഡ് നാവിഗേഷന്‍ എന്നിവ സഹിതമാണ് ഉയര്‍ന്നുനില്‍ക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം.

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. യഥാക്രമം 123 എച്ച്പി, 100 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. പെട്രോള്‍ എന്‍ജിന്‍ 17 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ 23 കിലോമീറ്ററും ഇന്ധനക്ഷമത സമ്മാനിക്കും.

Comments

comments

Categories: Auto