അല്‍പ്പം ഹരിത ചിന്തകള്‍

അല്‍പ്പം ഹരിത ചിന്തകള്‍

ചില ബ്രാന്‍ഡുകള്‍ പരിസഥിതിക്ക് കോട്ടം വരുത്താത്ത ഉല്‍പ്പന്നങ്ങളെക്കുറിച്ചും അവ ഉപഭോക്താക്കള്‍ക്കു പരിചയപ്പെടുത്തുന്നതിനെക്കുറിച്ചും ചിന്തിക്കുന്നവരാണ്. ചിലരാകട്ടെ ഗ്രീന്‍ മാര്‍ക്കറ്റിംഗ്, ഗ്രീന്‍ അഡ്വര്‍ട്ടൈസിംഗ് എന്ന സങ്കല്‍പ്പം ലക്ഷ്യമാക്കി പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ തയാറുമാകുന്നു

ലോക പരിസ്ഥിതി ദിനം കടന്നുപോയിരിക്കുന്നു.  ഇതിന്റെ പ്രസക്തിക്കൊപ്പം തന്നെ പ്രധാനമാണ് സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ബ്രാന്‍ഡുകള്‍ക്ക് എന്തു ചെയ്യാനാവുമെന്നതും. വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തന്ന സന്ദേശങ്ങള്‍ അവതരിപ്പിക്കാറുണ്ട്.

മാത്രമല്ല ചില ബ്രാന്‍ഡുകള്‍ പരിസഥിതിക്ക് കോട്ടം വരുത്താത്ത ഉല്‍പ്പന്നങ്ങളെക്കുറിച്ചും അവ ഉപഭോക്താക്കള്‍ക്കു പരിചയപ്പെടുത്തുന്നതിനെക്കുറിച്ചും ചിന്തിക്കുന്നവരാണ്. ചിലരാകട്ടെ ഗ്രീന്‍ മാര്‍ക്കറ്റിംഗ്, ഗ്രീന്‍ അഡ്വര്‍ട്ടൈസിംഗ് എന്ന സങ്കല്‍പ്പം ലക്ഷ്യമാക്കി പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ തയാറുമാകുന്നു. പരിസ്ഥിതിക്കിണങ്ങുന്ന പാക്കേജിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉപയാഗിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഒപ്പം പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കുറയ്ക്കുകയും വേണം.

ഉപഭോക്താക്കളും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളോട് താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കിടയിലെ ആരോഗ്യബോധവും ജൈവ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രേരണയാകുന്നുണ്ട്. ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കാന്‍ അവര്‍ തയ്യാറുമാണ്. ഇനിയും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാവുകയും സ്ഥാപനങ്ങളിലെ പ്രവര്‍ത്തനാന്തിരീക്ഷം പരിസ്ഥിതി സൗഹൃമാവുകയും വേണം.

കെട്ടിട നിര്‍മാണങ്ങളില്‍ പരമാവധി പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുകള്‍ ഉല്‍പ്പെടുത്തുന്നതും കെട്ടിടങ്ങളും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കുന്നതും നല്ല കാര്യങ്ങളാണ്. പരമാവധി ഊര്‍ജം സംരക്ഷിക്കാനുള്ള വഴികള്‍ എയര്‍കണ്ടീഷണറുകളില്‍ നിന്നും പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കല്‍ പരിസരങ്ങളില്‍ മരങ്ങള്‍ നടുക എന്നത് സ്വാഗതാര്‍ഹമാണ്.

ഇപ്രാവശ്യത്തെ പരിസ്ഥിതി ദിനത്തിന്റെ ആശയം വായു മലിനീകരണമാണ്.ഇതേക്കുറിച്ച് ചിന്തിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മയിലെത്തിയത് മുമ്പൊരിക്കല്‍ വായിച്ച ഇംഗ്ലീഷ് പരസ്യ വാചകമാണ്. ‘ഐ ലവ് ദിസ് ടൗണ്‍, ബട്ട് ട്രാഫിക് ഈസ് കില്ലിംഗ് മി’ എന്നതായിരുന്നു അത്. ഞാന്‍ ഈ പട്ടണത്തെ സ്‌നഹിക്കുന്നു, പക്ഷേ ഗതാഗതത്തിരക്ക് എന്നെ വീര്‍പ്പുമുട്ടിക്കുന്നു എന്നര്‍ത്ഥം.

വാഹനങ്ങള്‍ നിറഞ്ഞ റോഡിന്റെ ദൃശ്യത്തോടെയുള്ള പരസ്യത്തിലെ ഈ കൊച്ചു വാചകം പറഞ്ഞത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ്. വാഹന ഗതാഗതം വര്‍ധിക്കുമ്പോള്‍ വാഹനങ്ങളില്‍ നിന്ന് പുറത്തു വരുന്ന പുകയും അതിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകവും അന്തരീക്ഷ വ്യതിയാനത്തിനു കാരണമാകുന്നുവെന്ന് സൂചിപ്പിക്കാനായി.

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്ന ലേഖനങ്ങളും പരസ്യങ്ങളും പ്രദര്‍ശനങ്ങളും വിസ്മരിക്കാനാവില്ല. പക്ഷേ വ്യത്യസ്തമായ ആശയങ്ങളും പരിപാടികളും അവതരിപ്പിക്കപ്പെടുമ്പോഴാണ് അവ കൂടുതല്‍ സ്വീകാര്യമാകുന്നതും ശ്രദ്ധിക്കപ്പെടുന്നതും.

Comments

comments

Categories: Current Affairs