മണ്‍സൂണ്‍ വ്യാഴാഴ്ചയെത്തുമെന്നു കാലാവസ്ഥ വകുപ്പ്

മണ്‍സൂണ്‍ വ്യാഴാഴ്ചയെത്തുമെന്നു കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: തെക്കന്‍ തീരത്ത് ഈ മാസം ആറാം തീയതി മണ്‍സൂണ്‍ എത്തുമെന്ന് ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ കേരളത്തില്‍ മണ്‍സൂണെത്തുന്നത് ജൂണ്‍ ഒന്നിനാണ്. എന്നാല്‍ ഇപ്രാവിശ്യം പതിവില്‍നിന്നും വ്യത്യസ്തമായി വൈകിയാണു മണ്‍സൂണ്‍ എത്തുന്നതെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറള്‍ എം. മൊഹാപത്ര പറഞ്ഞു.
അറബിക്കടലിന്റെ തെക്കന്‍ ഭാഗത്തും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്പടിഞ്ഞാറ്-തെക്ക്കിഴക്ക്-ഈസ്റ്റ് സെന്‍ട്രല്‍ എന്നിവിടങ്ങളിലും മണ്‍സൂണ്‍ എത്തി കഴിഞ്ഞു. അടുത്ത രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മണ്‍സൂണ്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കു വ്യാപിക്കുമെന്നും മൊഹാപത്ര പറഞ്ഞു. ഇപ്രാവിശ്യം മണ്‍സൂണ്‍ 96 ശതമാനവും സാധാരണ നിലയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം രാജ്യത്തുടനീളം ഉഷ്ണതരംഗം തീവ്രമായതോടെ, വെള്ളിയാഴ്ച വടക്കേ ഇന്ത്യയില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. രാജസ്ഥാനില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 49.6 ഡിഗ്രി സെല്‍ഷ്യസാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗണ്ഡ്, ഡല്‍ഹി, രാജസ്ഥാന്‍, തെക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലും ജാര്‍ഖണ്ഡിലെ പല ഭാഗങ്ങളിലും കനത്ത ചൂട് അവസ്ഥ തുടരുകയാണ്.

കഴിഞ്ഞ ദിവസം എല്‍ ദൊറാഡോ എന്ന കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും ചൂടു കൂടിയ 15 ഇടങ്ങളില്‍ എട്ടെണ്ണം ഇന്ത്യയിലാണെന്നു സൂചിപ്പിക്കുകയുണ്ടായി. ഇതില്‍ രാജസ്ഥാനിലെ ചുരു എന്ന സ്ഥലത്താണ് ഏറ്റവു ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ചുരുവില്‍ രേഖപ്പെടുത്തിയത് 48.9 ഡിഗ്രി സെല്‍ഷ്യസാണ്. ഥാര്‍ മരുഭൂമിയുടെ പ്രവേശനകവാടം അഥവാ ഗേറ്റ്‌വേ ഓഫ് ഥാര്‍ ഡെസേര്‍ട്ട് എന്നാണു ചുരു അറിയപ്പെടുന്നത്.

Comments

comments

Categories: FK News
Tags: monsoon