സംസ്‌കരിച്ച ഭക്ഷണം ഹാനികരമാണെന്നതിന് വീണ്ടും തെളിവ്

സംസ്‌കരിച്ച ഭക്ഷണം ഹാനികരമാണെന്നതിന് വീണ്ടും തെളിവ്

പായ്ക്കറ്റില്‍ കിട്ടുന്ന ലഘുഭക്ഷണങ്ങളും സോഡയും പോലുള്ള ഉയര്‍ന്ന അളവില്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഇതിനകമുള്ള ഗവേഷണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് പുതിയ പഠനങ്ങള്‍ ഈ ധാരണയെ സ്ഥിരീകരിക്കുന്നു. കൂടാതെ ഇവ ഹൃദ്രോഗങ്ങള്‍ക്കും മാരകമായ മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നതിനും കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ബിഎംജെയില്‍ വന്ന ലേഖനത്തിലാണ് ഇക്കാര്യമുള്ളത്. കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്നിവയാണ് പ്രോസസ് ചെയ്ത ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടുണ്ടാക്കുന്നത്. ചില പഠനങ്ങളില്‍,സംസ്‌കരിച്ച മാംസം കഴിക്കുന്നത് അകാല മരണത്തിനു സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് തെളിഞ്ഞത്. കൂടുതല്‍ സംസ്‌കരിച്ച ചെയ്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതു ഹൃദ്രോഗ സാധ്യതകള്‍ വരുത്തുന്നത് സംബന്ധിച്ച് പഠനങ്ങൡ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 105,159 മുതിര്‍ന്ന ആളുകളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. 43 വയസ്സായിരുന്നു ശരാശരി പ്രായം. കൂടുതലും സ്ത്രീകളായിരുന്നു (79%). സംസ്‌കരിച്ചതിന്റെ നിലവാരം അനുസരിച്ച് സംഘം ഭക്ഷണങ്ങളെ തരംതിരിച്ചിരിക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ പല ഘടകങ്ങളും ഇത്തരം സംസ്‌കരിച്ച ഭക്ഷണസാധനങ്ങളില്‍ അടങ്ങിയത്. അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങള്‍ക്ക് കൂടുതല്‍ കൊഴുപ്പ്, പൂരിതമായ കൊഴുപ്പ്, പഞ്ചസാര, ഊര്‍ജ്ജ സാന്ദ്രത, ഉപ്പ്, കുറഞ്ഞ ഫൈബര്‍, വൈറ്റമിന്‍ സാന്ദ്രത എന്നിവയടങ്ങിയ ജങ്ക് ഫുഡ്‌സും മാരകരോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. ചായങ്ങള്‍, സ്‌നാക്ക്‌സ്, പഞ്ചസാര സോഫ്റ്റ് ഡ്രിങ്കുകള്‍, ഭക്ഷണം കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ തുടങ്ങിയവയും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പടര്‍ത്തും. സംസ്‌കരിച്ച ഭക്ഷണത്തിന്റെ അളവ് 10 ശതമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, കഴിക്കുന്നവരില്‍ 12 ശതമാനത്തിന് ഹൃദയധമനീരോഗങ്ങളും 13 ശതമാനത്തിന് കോറൊണറി ഹൃദ്രോഗവും 11 ശതമാനം പേര്‍ക്ക് സെറിബ്രോ വസ്‌കുലര്‍ രോഗവും ഉണ്ടാകുന്നുവെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്‌

Comments

comments

Categories: Health