വൈദഗ്ധ്യ വികസനത്തിന് അനുസരിച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും: മഹേന്ദ്ര പാണ്ഡ്യേ

വൈദഗ്ധ്യ വികസനത്തിന് അനുസരിച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും: മഹേന്ദ്ര പാണ്ഡ്യേ

കൂടുതല്‍ മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ള യുവാക്കളെ സൃഷ്ടിക്കുന്നതിനായി സ്‌കില്‍ ഇന്ത്യ പദ്ധതിയിലൂടെയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡ്യേ. വൈദഗ്ധ്യ വികസന- സംരംഭകത്വ മന്ത്രാലയത്തിന്റെ ചുമതല നാളെ അദ്ദേഹം ഏറ്റെടുക്കും. കഴിഞ്ഞ അഞ്ചു വര്‍ഷം പദ്ധതിയുടെ റഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ വിലയിരുത്തിയാകും അടുത്ത നടപടികളിള്‍ തീരുമാനമെടുക്കുകയെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വ്യാജ വൈദഗ്ധ്യ വികസന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരിശോധിച്ചിട്ടുണ്ടെന്നും നടപടികള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. വൈദഗ്ധ്യ വികസനത്തിനായുള്ള ഒരു രൂപരേഖ തയാറാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മ പദ്ധതിയുടെ ഭാഗമായി രൂപരേഖ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവാക്കള്‍ വൈദഗ്ധ്യങ്ങള്‍ മെച്ചപ്പെടുന്നതിന് അനുസരിച്ച് തൊഴിലുകളിലും മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് പാണ്ഡ്യേ പറഞ്ഞു.

എംഎസ്എംഇ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാകുമെന്ന് എംഎസ്എംഇ മന്ത്രാലയത്തിന്റെ ചുമതല ലഭിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പറഞ്ഞിട്ടുണ്ട്. തൊഴില്‍ ലഭ്യതയില്‍ നേരിടുന്ന കുറവ് എംഎസ്എംഇ മേഖലയുടെ വളര്‍ച്ചയിലൂടെ മറികടക്കായിരിക്കും ശ്രമമെന്നാണ് ഗഡ്കരി പറയുന്നത്.

Comments

comments

Categories: FK News