വാരാണസിയില്‍നിന്ന് ലണ്ടനിലേക്ക് ബൈക്ക് യാത്ര; മൂവര്‍ സംഘം റെഡി

വാരാണസിയില്‍നിന്ന് ലണ്ടനിലേക്ക് ബൈക്ക് യാത്ര; മൂവര്‍ സംഘം റെഡി

മൂന്ന് സ്ത്രീകളടങ്ങുന്ന സംഘമാണ് 25 രാജ്യങ്ങള്‍ താണ്ടിയുള്ള സാഹസിക യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നത്

ന്യൂഡെല്‍ഹി : വാരാണസിയില്‍നിന്ന് ലണ്ടനിലേക്ക് ഒരു ബൈക്ക് യാത്ര. മൂന്ന് സ്ത്രീകളടങ്ങുന്ന സംഘമാണ് 25 രാജ്യങ്ങള്‍ താണ്ടിയുള്ള സാഹസിക യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നത്. ഈ മാസം 5 ന് യാത്ര തുടങ്ങും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫഌഗ്ഓഫ് ചെയ്യും.

ഗുജറാത്തിലെ സൂരത്ത് ആസ്ഥാനമായ ബൈക്കിംഗ് ക്വീന്‍സ് എന്ന വനിതകളുടെ ബൈക്കിംഗ് ക്ലബ്ബിലെ അംഗങ്ങളാണ് മൂന്നുപേരും. ബൈക്കിംഗ് ക്വീന്‍സ് സ്ഥാപകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും പര്‍വ്വതാരോഹകയും രണ്ട് കുട്ടികളുടെ അമ്മയുമായ ഡോ. ശാരിക മേഹ്ത്ത, വീട്ടമ്മയും രണ്ട് കുട്ടികളുടെ അമ്മയുമായ ജിനാല്‍ ഷാ, എംബിഎ വിദ്യാര്‍ത്ഥിനിയായ രുതാലി പട്ടേല്‍ എന്നിവരാണ് മൂന്ന് ഭൂഖണ്ഡങ്ങള്‍ താണ്ടി ലണ്ടനിലേക്ക് യാത്ര തിരിക്കുന്നത്.

90 ദിവസം നീളുന്ന യാത്രയില്‍ ആകെ 25,000 കിലോമീറ്റര്‍ ദൂരമായിരിക്കും ഇവര്‍ കീഴടക്കുന്നത്. കെടിഎം 390 ഡ്യൂക്കിലാണ് മൂവരുടെയും യാത്ര. ഇതാദ്യമായല്ല ‘ബൈക്കിംഗ് ക്വീന്‍സ്’ ഇത്തരം റൈഡുകള്‍ സംഘടിപ്പിക്കുന്നത്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സാഹസിക യാത്രകള്‍ പതിവാണ്.

Comments

comments

Categories: Auto