സേബി ഏറ്റവും ചെറിയ കുഞ്ഞ്

സേബി ഏറ്റവും ചെറിയ കുഞ്ഞ്

ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് കാലിഫോര്‍ണയയിലെ സാന്‍ഡിയാഗോവില്‍ ജന്മമെടുത്തു. 245 ഗ്രാം മാത്രം തൂക്കമുള്ള ഒരു കുഞ്ഞ് അതിജീവനം തേടിക്കൊണ്ടിരിക്കുകയാണ്. പെണ്‍കുഞ്ഞിനെ സേബി എന്നാണ് പേരിട്ടിരിക്കുന്നത്. സാന്‍ഡിയാഗോയിലെ ഷാര്‍പ് മേരി ബിര്‍ച്ച് ആശുപത്രിയിലാണ് സേബിയുടെ ജനനം. 23 ആഴ്ച്ചയും മൂന്ന് ദിവസവും മാത്രം ആയപ്പോഴാണ് അമ്മയുടെ വയറ്റിനുള്ളില്‍നിന്ന് സേബി പുറത്ത് വന്നത്. കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനകം മരിച്ച് പോവുമെന്നാണ് ഡോക്റ്റര്‍മാര്‍ പിതാവിനോട് പറഞ്ഞത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടി അതിജീവനം തുടര്‍ന്നുവെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വീഡിയോയില്‍ സേബിയുടെ മാതാവ് പറഞ്ഞു. ഡിസംബറിലായിരുന്നു പ്രസവം. അടിയന്തരശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത്. ഗര്‍ഭകാലത്ത് രക്താതിസമ്മര്‍ദ്ദത്തോടൊപ്പം ശരീരത്തില്‍ നിന്നും മാംസ്യം നഷ്ടപ്പെടുകയും ശരീരമാസകലം നീരുവയ്ക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു അമ്മ. അമ്മയുടെ ജീവന്‍ അപകടത്തിലാകുമെന്ന സഹചര്യത്തിലാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. സാധാരണ 40 ആഴ്ചയോളം എത്തിയാലാണ് പ്രസവം നടക്കാറുളളത്. അഞ്ച് മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷം ഈ മാസമാണ് സേബി വീട്ടിലേക്ക് പോകുന്നത്. ഇപ്പോള്‍ 2.2 കിഗ്രാം ആണ് സേബിയുടെ ഭാരം. യൂണിവേഴ്‌സിറ്റി ഓഫ് അയോവൊ നടത്തിയ സര്‍വ്വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും ചെറിയ ശിശു എന്ന നിലയിലാണ് സായിയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ജനന രജിസ്ട്രിയില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ തൂക്കമുള്ള കുഞ്ഞായിരുന്നു സേബിയെന്ന് അയോവ സര്‍വ്വകലാശാലയിലെ ശിശുരോഗവിദഗ്ധന്‍ ഡോക്റ്റര്‍ എഡ്വേര്‍ഡ് ബെല്‍ പറഞ്ഞു. ഇതനുസരിച്ചാണ് ഏറ്റവും കുഞ്ഞെന്ന റാങ്കിംഗ് അവള്‍ക്കു കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Health
Tags: Seyby, Small baby