അമേരിക്കയിലെ ഗുരുതരരോഗങ്ങളില്‍ ആറാമത്തെ കാരണം അലര്‍ജിയാണെന്ന്

അമേരിക്കയിലെ ഗുരുതരരോഗങ്ങളില്‍ ആറാമത്തെ കാരണം അലര്‍ജിയാണെന്ന്

ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സി ഡി സി) സെന്ററിലെ കണക്കുകള്‍ പറയുന്നു. ഇത് ഓരോ വര്‍ഷവും ആരോഗ്യമേഖലയില്‍ 18 ബില്ല്യണ്‍ ഡോളറിന്റെ അമിത ചെലവുണ്ടാക്കുന്നു. യുഎസ് പൗരന്മാരില്‍ 50 ദശലക്ഷത്തില്‍ അധികം പേര്‍ ഏതെങ്കിലും അലര്‍ജി മൂലം കഷ്ടപ്പെടുന്നു. യൂറോപ്പിലാകട്ടെ, 150 മില്യണിലധികം പേര്‍ക്ക് അലര്‍ജിയും അനുബന്ധ രോഗങ്ങളുമുണ്ട്. ചില അലര്‍ജി പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് ചില ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ആസ്ത്മ, മൂക്കൊലിപ്പ്, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ മെഡിക്കല്‍ ന്യൂസ് ടുഡേയുടെ ഒരു പഠനത്തില്‍ കണ്ടെത്തി. മ്യൂണിക്കിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വിഷാദരോഗവും വ്യത്യസ്ത തരത്തിലുള്ള അലര്‍ജികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ 1,782 പേരില്‍ പഠനം നടത്തി. 39 വയസ്സിനും 88 വയസിനും ഇടയിലുള്ളവരെയാണ് പഠനവിധേയരാക്കിയത്. ഇവരുടെ ശരാശരി പ്രായം 61 ആയി കണക്കാക്കുകയും ചെയ്തു. ടൈപ്പ് ഒന്ന് അലര്‍ജിയാണ് പഠനവിധേയരാക്കിയവരില്‍ നിരീക്ഷിച്ചത്. ലക്ഷണങ്ങള്‍ വിഭിന്നമാണെങ്കിലും ഉടനടി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്ന തരം അലര്‍ജിയാണിത്.

കാലാവസ്ഥാമാറ്റങ്ങളിലെ അലര്‍ജി ഉല്‍്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തില്‍ മനസിലാക്കാനായി. പഠനത്തില്‍ അവരുടെ സ്വഭാവം അനുസരിച്ച് പങ്കാളികളെ നാല് വ്യത്യസ്ത ഗ്രൂപ്പുകളാക്കി വേര്‍തിരിച്ചു. അലര്‍ജി രഹിതം, കാലാവസ്ഥാനുസൃതം, വര്‍ഷം നീണ്ടു നില്‍ക്കുന്നത്, ഭക്ഷ്യ- പ്രാണി ജന്യം എന്നിങ്ങനെയാണിവ. ഇതില്‍ 27.4% പേര്‍ക്ക് അലര്‍ജി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ 7.7% ന് മൃഗരോഗത്തിനോടുള്ള അലര്‍ജി പോലെ ഒരു വര്‍ഷക്കാലം നീളുന്ന അസ്വസ്ഥത ഉണ്ടെന്നു വ്യക്തമാക്കി. 6.1% കാലാവസ്ഥ മാറുമ്പോഴുള്ള സീസണല്‍ അലര്‍ജി ആയിരുന്നു, 13.6% പേര്‍ മറ്റു തരം അലര്‍ജി ഉണ്ടെന്നു പറഞ്ഞു. ഇവരോട് മാനസികാരോഗ്യത്തെ കുറിച്ചും, വിഷാദ രോഗം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയെക്കുറിച്ചും ആരാഞ്ഞപ്പോള്‍ പൊതുവേ ഉല്‍കണ്ഠയില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് സീസണല്‍ അലര്‍ജി ഉണ്ടാകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അലര്‍ജി അനുഭവിക്കുന്ന വ്യക്തികള്‍ക്ക് വിഷാദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തി.

Comments

comments

Categories: Health