അറിവിന്റെയും വിജ്ഞാനത്തിന്റെയും ‘രാജധാനി’

അറിവിന്റെയും വിജ്ഞാനത്തിന്റെയും ‘രാജധാനി’

അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി, സാങ്കേതിക വിദ്യയിലും അറിവിലും കഴിവുറ്റ മികച്ച പൗരന്മാരാക്കി അവരെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് രാജധാനി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ ഇടം പിടിക്കുന്നത്.

ഒരു രാജ്യത്തിന് വേണ്ട പ്രധാന ഘടകമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളുടേയും ഒപ്പം സമൂഹത്തിന്റെയും വികസനത്തിനു വേണ്ടിയുള്ളതാവണം. വിഷയപഠനം മാത്രമല്ല സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിച്ചാലേ കുട്ടികളുടെ വളര്‍ച്ച പൂര്‍ണമാകൂ. വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അറിവ് സമൂഹ നന്മക്കായി വിനിയോഗിക്കുമ്പോഴാണ് രാഷ്ട്ര നിര്‍മാണത്തില്‍ ഓരോ യുവജനങ്ങളും പങ്കാളികളാകുന്നത്. അത്തരത്തില്‍ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാകാനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, ദീര്‍ഘവീക്ഷണത്തോടു കൂടി വിദ്യാഭ്യാസം നല്‍കുകയാണ് രാജധാനി ഗ്രൂപ്പിലെ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും. 6 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഡോ. ബിജു രമേഷിന്റെ നേതൃത്വത്തിലുള്ള രാജധാനി ഗ്രൂപ്പിന് കീഴിലുള്ളത്.

വിനോദം, ഹോസ്പിറ്റാലിറ്റി, അടിസ്ഥാനസൗകര്യ വികസനം, നിര്‍മാണം, ടെലികോം തുടങ്ങിയ വിവിധ മേഖലകളില്‍ ചുവടുറപ്പിച്ചിട്ടുള്ള പ്രമുഖ കോര്‍പറേറ്റ് ഗ്രൂപ്പായ രാജധാനി ഗ്രൂപ്പിന്റെ കീഴിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇന്ന് ബിജു രമേഷിനൊപ്പം അദ്ദേഹത്തിന്റെ മക്കളായ രേഷ്മ ബി രമേഷും, മേഘ ബി രമേഷും, മരുമക്കളായ നന്ദു ഉമ്മനും, അജയ്കൃഷ്ണന്‍ പ്രകാശും ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള നാഗരൂരിലെ മനോഹരമായ കുന്നുകളില്‍ ആണ് രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി (ആര്‍.ഐ.ഇ.ടി) സ്ഥിതി ചെയ്യുന്നത്. അളഗപ്പ യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ ലഭിച്ച ഒരു പുതിയ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷനും പോളിടെക്‌നിക് കോളെജുമാണ് ഗ്രൂപ്പിന്റെ പുതിയ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇതില്‍ പോളിടെക്‌നിക് കോളെജ് നാഗരൂരിലെ കാമ്പസ്സില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

നിര്‍മാണ രീതി കൊണ്ടും രൂപകല്‍പന കൊണ്ടും വേറിട്ട് നില്‍ക്കുന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രധാന ബ്ലോക്ക്. ആര്‍.ഐ.ഇ.ടി കേരള യൂണിവേഴ്‌സിറ്റി, എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയുമായി അഫിലിയേറ്റഡ് ആണ്. കൂടാതെ എ.ഐ.സി.ടി.ഇ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പഠനത്തിലും അധ്യാപനത്തിലും ഒരു ശാസ്ത്രീയ സമീപനമാണ് ആര്‍.ഐ.ഇ.ടി പിന്തുടരുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകവും വിമര്‍ശനാത്മക ചിന്താശേഷിയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പരിശീലനത്തില്‍ പരമ്പരാഗത രീതിയില്‍ നിന്നും മാറി നൂതന ശൈലികളാണ് കോളെജ് പിന്തുടരുന്നത്. എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് മേഖലയില്‍ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ‘രാജധാനി ഹില്‍സ്’ എന്ന പേരിലാണ് കാമ്പസ് അറിയപ്പെടുന്നത്. പൂര്‍ണ്ണമായ ‘വൈഫൈ’ പ്രാപ്തമായ ഹൈടെക് ക്ലാസുകള്‍ ആര്‍.ഐ.ഇ.ടിയെ കൂടുതല്‍ വ്യത്യസ്തമാക്കുന്നു. വിശാലമായ ഭക്ഷണശാല, ഹോസ്റ്റല്‍ സൗകര്യം, ബസ് സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്. വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മകത വളര്‍ത്താനായി കോളേജ് ഫെസ്റ്റുകളും സംഘടിപ്പിക്കുന്നു.

ആര്‍.ഐ.ഇ.ടി ലോഗോയിലെ എല്ലാ ഭാഗങ്ങളും പ്രത്യേക അര്‍ഥമുള്ളതാണ്. ലോഗോയില്‍ ചക്രം ‘ചലന’ത്തെ സൂചിപ്പിക്കുന്നു. മാറ്റവും പരിവര്‍ത്തനവും ആണ് ഈ ചലനം. ആര്‍.ഐ.ഇ.ടി നല്‍കുന്ന വിദ്യാഭ്യാസ രീതി ചക്രങ്ങളിലെ നാല് ഭാഗങ്ങളിലൂടെ സൂചിപ്പിച്ചിരിക്കുന്നു : അറിവ്, ഉള്‍ക്കാഴ്ച, നിര്‍ണ്ണയം, മനോഭാവം എന്നിവയാണ് അത്. ചക്രത്തിന്റെ അടിയിലുള്ള പൈന്‍ ഇല ശക്തിയും, സമൃദ്ധിയും സൂചിപ്പിക്കുന്നു. ലോഗോയിലെ ഷീല്‍ഡ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഡിഗ്രി അല്ലെങ്കില്‍ അവര്‍ പൂര്‍ത്തീകരിച്ച ദൗത്യം സൂചിപ്പിക്കുന്നു. പഠനത്തിനും ഗവേഷണത്തിനും ഊന്നല്‍ നല്‍കുന്ന ആറു ഡിപ്പാര്‍ട്‌മെന്റുകളാണ് ഇവിടെയുള്ളത്. അത്യാധുനികമായ ഉപകരണങ്ങള്‍ അടങ്ങുന്ന ലബോറട്ടറികള്‍, പരിചയസമ്പന്നരായ അധ്യാപകര്‍ എന്നിവ ഒരു മികച്ച പഠന സംസ്‌കാരം ഉറപ്പു നല്‍കുന്നു.

ഇതിഹ എന്ന ടെക്‌നോകള്‍ച്ചറല്‍ ഫെസ്റ്റ്

ആര്‍.ഐ.ഇ.ടിലെ സാങ്കേതികസാംസ്‌കാരിക ഫെസ്റ്റിവലാണ് ഇതിഹ. ആര്‍ഐഇടി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഭാഗമായാണ് ഇതിഹ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന് 2013ലാണ് ഫെസ്റ്റ് ആരംഭിച്ചത്. സാങ്കേതിക, സാംസ്‌കാരിക പരിപാടികളുടെ സമഗ്ര സംയോജനമാണ് ഇതിഹ. ഓരോ വര്‍ഷവും കൂടുതല്‍ ഊര്‍ജ്ജസ്വലമായ പരിപാടികളാണ് ഇവിടെ സംഘടിപ്പിക്കുന്നത്.

‘ഒന്‍പതു വര്‍ഷത്തെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ആര്‍ഐഇടി ഒരു മികച്ച എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ വളര്‍ന്നു. എല്ലാ സ്ഥാപനങ്ങളിലും സൈദ്ധാന്തികമായ ആശയങ്ങള്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതം എന്താണെന്നും പഠിപ്പിക്കുന്നു. പ്രാക്റ്റിക്കല്‍ സെഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, ഗസ്റ്റ് ലെക്ച്ചറുകള്‍, ഇന്‍ഡസ്ട്രി സന്ദര്‍ശനങ്ങള്‍ എന്നിവയൊക്കെ കൂടിച്ചേരുന്നതാണ് ഇവിടുത്തെ അധ്യാപനം. ഉന്നതവിദ്യാഭ്യാസവും നല്ല യോഗ്യതയുമുള്ള അധ്യാപകര്‍, മികച്ച പ്ലേസ്‌മെന്റ് റെക്കോര്‍ഡ്, ഏറ്റവും പുതിയ വിദ്യാഭ്യാസരീതികള്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ രാജധാനി ഗ്രൂപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പു നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും പ്രൊഫഷണല്‍ മേഖലയില്‍ വിജയം നേടാനും ഞങ്ങള്‍ ധാരാളം അവസരങ്ങള്‍ നല്‍കുന്നു” ചെയര്‍മാനായ ഡോ. ബിജു രമേഷ് പറയുന്നു.

കേരള സര്‍വകലാശാലയുടെ കീഴില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് കോഴ്‌സ് നല്‍കുന്ന ആദ്യ കോളെജാണ് ആര്‍ഐഇടി. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ലബോറട്ടറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റ് ചെന്നൈയിലെ ബറോള എയ്‌റോസ്‌പോര്‍ട്‌സുമായും ബാംഗ്ലൂരിലെ തനേജ എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡുമായും ലൈഫ് ടൈം ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ സോഫ്‌റ്റ്വെയര്‍ കോഴ്‌സുകളും (ഇഅഠകഅ, ചഅടഠഞഅച ചത, അചടഥട) നല്‍കുന്നുണ്ട്. കാഡ് സെന്ററുമായി ഡിപ്പാര്‍ട്‌മെന്റ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇന്‍ഫൈന്‍ ടെസ്റ്റ് പരിശീലനത്തിലും, ഫ്‌ലൈയിംഗ് അനുഭവവും നല്‍കാന്‍ അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ഒരേയൊരു ഡിപ്പാര്‍ട്‌മെന്റാണ് ഇത്. നൂറില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടികെ ഫ്‌ളൈറ്റ് ലബോറട്ടറിയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഗ്രൗണ്ട് റണ്‍ വ്യവസ്ഥയില്‍ ഹസ്‌കി 503 എയര്‍ക്രാഫ്റ്റ് സ്വന്തമായുള്ള കേരളത്തിലെ ഏക കോളെജ് കൂടിയാണ് ഇത്. കൂടാതെ, എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ഐഇടിയില്‍ തെര്‍മല്‍ എഞ്ചിനീറിംഗിന് ചേരാനുള്ള അവസരവും ലഭിക്കും. സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് , കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് കോഴ്‌സുകളും നല്‍കുന്നുണ്ട്.

അറിവിന്റെ ലോകം തുറക്കുന്ന വായനശാല

അറിവിന്റെ കേന്ദ്രമായ സെന്‍ട്രല്‍ ലൈബ്രറിയില്‍ 20,000 ത്തിലധികം പുസ്തകങ്ങളാണുള്ളത്. എന്‍ജിനീയറിംഗ്, മാനേജ്മന്റ്, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയതും വ്യത്യസ്തവുമായ പുസ്തക ശേഖരങ്ങളാണ് ഇവിടെയുള്ളത്. മാത്രമല്ല, ദേശീയ, അന്തരാഷ്ട്ര ജേര്‍ണലുകളും ഇവിടെ ലഭ്യമാണ്. ഇബുക്ക്, ഇജേര്‍ണലുകള്‍, ഹാന്‍ഡ്ബുക്കുകള്‍, ടെക്‌നിക്കല്‍ റിപ്പോര്‍ട്ടുകള്‍, എന്‍പിടിഇഎല്‍ ഇലേര്‍ണിംഗ് സൗകര്യം എന്നിവയും ഇവിടെയുണ്ട്.
ഒരു ലാംഗ്വേജ് ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാഷാ ആശയവിനിമയ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താന്‍ 35 അത്യാധുനിക സിസ്റ്റമുള്ള ഒരു വിശാലമായ ലാബ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലാബുകള്‍ കൈകാര്യം ചെയ്യാനും വിദ്യാര്‍ത്ഥികളെ ഭാഷ പഠിപ്പിക്കാനും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ ഉണ്ട്.

യുവാക്കളുടെ നൈപുണ്യ വികസനത്തിനായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതിയായ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ) ഇവിടെ നടപ്പാക്കി വരുന്നു . അനൗദ്യോഗിക നൈപുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പി.എം.കെ.വി.വൈ കോഴ്‌സുകള്‍ക്ക് പരിശീലന കേന്ദ്രമാണ് രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി. ആധുനിക ലാബുകളും വര്‍ക്ക്‌ഷോപ്പുകളും ഉപയോഗിച്ചാണ് ഈ കോഴ്‌സുകള്‍ നടത്തുന്നത്.

വേറിട്ട അധ്യാപന ശൈലി

അക്കാദമിക്കിലും ഇന്‍ഡസ്ട്രിയിലും ഒരേപോലെ പരിചയസമ്പന്നരായ ഫാക്കല്‍റ്റി അംഗങ്ങളാണ് കോളെജിലുള്ളത്. മികച്ച ഗവേഷണ വിഭാഗവും രാജധാനിയുടെ പ്രത്യേകതയാണ്. ഐഐഎസ് സി, ഐഐടി, ദേശീയ ആര്‍ ആന്‍ഡ് ഡി സ്ഥാപനങ്ങള്‍, വിദേശ സര്‍വ്വകലാശാല വിദഗ്ദര്‍ എന്നിവര്‍ ക്ലാസ്സുകളും സെമിനാറുകളും നല്‍കുന്നുണ്ട്. പഠനം കൂടുതല്‍ മികച്ചതാക്കാന്‍ ഡിജിറ്റല്‍ ക്ലാസ്സ് മുറികളാണ് ഇവിടെയുള്ളത്. ഇത് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള അകലം കുറക്കുന്നു. ബുദ്ധിമുട്ടുള്ള ആശയങ്ങള്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു.

പഠനവും കായികപ്രവര്‍ത്തനവും ഒപ്പത്തിനൊപ്പം

കോളെജിലെ കായിക പരിപാടികളും അതുമായി ബന്ധപ്പെട്ട മാറ്റു പരിപാടികളും സംഘടിപ്പിക്കുന്നത് അത്‌ലറ്റിക്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ചുമതലയാണ്. എല്ലാ വര്‍ഷവും ഇന്റര്‍കോളെജ് ടൂര്‍ണമെന്റുകളും സംഘടിപ്പിക്കുന്നുണ്ട്. ഫുട്‌ബോള്‍, ഇന്റര്‍ റൂഫ് ടോപ് ക്രിക്കറ്റ് മൈതാനം, ടേബിള്‍ ടെന്നിസ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, വോളീബോള്‍ തുടങ്ങിയവയെല്ലാം കളിക്കാനുള്ള സൗകര്യവും കാമ്പസ്സില്‍ ലഭ്യമാണ്.

കാമ്പസ്സില്‍ മറ്റു കലാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആര്‍ട്‌സ് ക്ലബ്ബും പ്രവര്‍ത്തിക്കുന്നുണ്ട്. സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും ഈ ക്ലബ്ബിന്റെ കീഴിലാണ്. സ്ത്രീകളുടെ ഉന്നമനത്തിനും അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനും വിമന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിയെ അടുത്തറിയാനും സ്‌നേഹിക്കാനും കുട്ടികള്‍ക്ക് ഒരു അവസരമാണ് ഇവിടുത്ത നേച്ചര്‍ ക്ലബ് നല്‍കുന്നത്.

റീത്ത (ആര്‍ഐഇടി അലുമിനി അസോസിയേഷന്‍) പഴയ ബന്ധങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ തുടങ്ങാനും എല്ലാ വര്‍ഷവും ഒരു മീറ്റ് സംഘടിപ്പിക്കുന്നു. ഓര്‍മ്മകള്‍ പങ്കു വെയ്ക്കുന്നതിന് ഒപ്പം ഈ അസോസിയേഷനിലൂടെ നിലവില്‍ കോളെജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍, പരിശീലന ക്ലാസുകള്‍, ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയും ലഭിക്കും.

‘മറ്റേത് ഡിഗ്രിയേക്കാളും സ്റ്റഫ് ഉള്ള ഡിഗ്രി എന്‍ജിനീയറിംഗ് ആണ്. നിലവാരമില്ലാത്ത എന്‍ജിനീയറിംഗ് കോളെജുകള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്നു. ഇന്ത്യയില്‍ എന്‍ജിനീയറിംഗ് സിലബസ് ഏകീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതോടെ ഇന്ത്യയിലെ എന്‍ജിനീയറിംഗ് കോളെജുകള്‍ക്ക് ഒരേ സിലബസ് ലഭിക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രയോജനകരമായിരിക്കും” കേരള സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനീയറിംഗ് കോളെജ് മാനേജ്മന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഡോ ബിജു രമേഷ് വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും അക്കാദമിക്, പ്രൊഫഷണല്‍ മികവ് നല്‍കാനായി നാസ്‌ക്കോം, ഇലക്ട്രോണിക്‌സ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഇന്ത്യ (ഇഎസ്എസ് സി ഇന്ത്യ), കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍), കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍), ട്രാവന്‍കോര്‍ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡ് (ടിടിപിഎല്‍), തനേജ എയ്‌റോസ്‌പേസ് ഏവിയേഷന്‍ ലിമിറ്റഡ്, ഒറാക്കിള്‍ വര്‍ക്‌ഫോഴ്‌സ് ഡെവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങിയ സ്ഥാപങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അസാപ്, അനെര്‍ട് പോലുള്ള സ്ഥാപനങ്ങളുമായും രാജധാനി ഇന്‍സ്റ്റിട്യൂഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

‘ഞങ്ങളുടെ ഫാക്കല്‍റ്റി അംഗങ്ങള്‍ അനുഭവ സമ്പത്തുള്ളവരും യോഗ്യതയുള്ളവരുമാണ്. അവരുടെ കടമ അവര്‍ കൃത്യമായി നിര്‍വഹിക്കുന്നു. അവര്‍ക്ക് ഗവേഷണത്തിനും വികസനത്തിനുമായി കൂടുതല്‍ പരിശീലനവും സൗകര്യങ്ങളും നല്‍കാന്‍ മാനേജ്‌മെന്റ് ബാധ്യസ്ഥരാണ്. വ്യവസായ ലോകവുമായി ഞങ്ങളുടെ സഹകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക നേട്ടമാണ്”’ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ രേഷ്മ ബി രമേഷ് പറഞ്ഞു.

പഠനത്തോടൊപ്പം വ്യക്തിത്വ വികസനം, സ്വയം സംരംഭകനാകാനുള്ള ആര്‍ജ്ജവം തുടങ്ങിയവയൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി കൈകോര്‍ത്ത് രാജധാനി ഇന്നോവേഷന്‍ ആന്‍ഡ് എന്റര്‍പ്രിണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ രൂപീകരിച്ചിട്ടുണ്ട്. ആപ്പിള്‍ അതോറൈസ്ഡ് ട്രെയിനിംഗ് സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ (എഎടിസിഇ) കോളെജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാപ് (സിസ്റ്റം അപ്ലിക്കേഷന്‍ പ്രോഡക്റ്റ്) പരിശീലനവും ആര്‍ഐഇടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ബിസിനസ് ആപ്ലിക്കേഷന്‍ സോഫ്‌റ്റ്വെയര്‍ കമ്പനിയാണ് സാപ്. കൂടാതെ, അതിനൂതനമായ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും കോളെജില്‍ ഉണ്ട്.

‘ആര്‍ഐഇടിയും ആര്‍ബിഎസും എന്‍ജിനീയറിംഗും മാനേജ്‌മെന്റ് വിദ്യാഭ്യാസവും മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് വിദ്യാര്‍ത്ഥികളുടെ സര്‍ഗപരമായ കഴിവുകള്‍ കൂടി വികസിപ്പിക്കുക എന്ന ലക്ഷ്യവും ഞങ്ങള്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളെ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് മേഖലയിലെ മികച്ച നേതാക്കളായി വളര്‍ത്തിയെടുക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,” ആര്‍ഐഇടി അസ്സോസിയേറ്റ് ഡയറക്ടര്‍ മേഘ ബി രമേഷ് പറഞ്ഞു.

ചൈനീസ്, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന വിശാലമായ ഫുഡ് കോര്‍ട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോളെജ് സന്ദര്‍ശകര്‍ക്കും, സ്റ്റാഫുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഇവിടുത്തെ വിഭവങ്ങള്‍ ആസ്വദിക്കാം. കഫ്റ്റീരിയയും, സ്‌നാക്ക് ബാറും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

മികച്ച സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം ഹോസ്റ്റലുകളും ക്യാമ്പസ്സിനകത്തു തന്നെ പ്രവര്‍ത്തിക്കുന്നു. എസി, നോണ്‍ എസി റൂമുകള്‍ പേരന്റ്‌സ് ഗസ്റ്റ് ഹൗസ് എന്നിവയാണ് ഹോസ്റ്റലുകളുടെ എടുത്തുപറയേണ്ട മറ്റ് പ്രത്യേകതകള്‍.

കരിയര്‍ ഗൈഡന്‍സിനും പ്ലേസ്‌മെന്റിനും പ്രത്യക വിഭാഗം

വിജയകരമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്ന കോളെജിലെ ഒരു പ്രധാന ഡിപ്പാര്‍ട്‌മെന്റ് ആണിത്. പരിശീലന പരിപാടികളും, തൊഴില്‍ മേളകളും, പ്ലേസ്‌മെന്റ് ഡ്രൈവുകളും ഈ ഡിപ്പാര്‍ട്‌മെന്റ് കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കുന്നു. ശരിയായ തൊഴില്‍ തിരഞ്ഞെടുക്കാന്‍ വേണ്ടിയുള്ള കൗണ്‍സിലിംഗ്, മാര്‍ഗ്ഗനിര്‍ദ്ദേശവും ഈ ഡിപ്പാര്‍ട്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. രണ്ടു സെഷനുകളായാണ് റിക്രൂട്‌മെന്റ് പ്രോഗ്രാം നടക്കുന്നത്. ആദ്യത്തേത് ഒക്ടോബര്‍ മദ്ധ്യേ മുതല്‍ ഡിസംബര്‍ മദ്ധ്യേ വരെയും രണ്ടാമത്തേത് ജനുവരി മുതല്‍ ഏപ്രില്‍ വരെയുമാണ്. 201718 അക്കാദമിക് വര്‍ഷം പ്ലേസ്‌മെന്റ് റെക്കോര്‍ഡ് 93 ശതമാനം ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കൗണ്‍സലിംഗ് സെന്ററും നടത്തുന്നുണ്ട്.

രാജധാനി എന്‍ജിനീയറിംഗ് കോളെജിന്റെ ഭാഗമായി രാജധാനി ബിസിനസ് സ്‌കൂളും (ആര്‍ബിഎസ്) ഇതേ ക്യാമ്പസില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ ബിസിനസ് സ്‌കൂളികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനമാണിത്. എപിജെ അബ്ദുള്‍ കലാം ടെക്‌നൊളജിക്കല്‍ യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് ആയ ആര്‍ബിഎസിന് എഐസിടിഇ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പഠനപഠനേതര വിഭാഗങ്ങളില്‍ മികവ് തെളിയിച്ച ഈ സ്ഥാപനത്തില്‍ മുഴുവന്‍ സമയ എംബിഎ കോഴ്‌സാണുള്ളത്. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സ് സിസ്റ്റം മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലാണ് കോഴ്‌സുകള്‍.

‘സര്‍വകലാശാല പരീക്ഷകളില്‍ തുടര്‍ച്ചയായി ആദ്യറാങ്കുകള്‍ കരസ്ഥമാക്കി മുന്നില്‍ നില്‍ക്കുന്ന കോളെജു കൂടിയാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഐപാടുകളും ആര്‍ബിഎസ് നല്‍കുന്നുണ്ട്. ബിസിനസ് ഇന്‍ക്യൂബേഷന്‍ സെല്‍, സ്മാര്‍ട്ട്ക്ലാസ് റൂമുകള്‍, ഡിജിറ്റല്‍ വായനശാല, അന്താരാഷ്ട്ര വ്യവസായികളുമായുള്ള സംവാദങ്ങള്‍ എല്ലാം ആര്‍ബിഎസിന്റെ പ്രത്യേകതകളാണ്” രാജധാനി ഇന്‍സ്റ്റിട്യൂഷന്‍സ് അക്കൗണ്ട് മാനേജരായ അജയ്കൃഷ്ണന്‍ പ്രകാശ് പറയുന്നു

‘ലെ എംപറോസ്’ മാനേജ്‌മെന്റ് ഫെസ്റ്റ്

രാജ്യത്തെ വിവിധ ബിസ്‌കൂളുകളില്‍ വളര്‍ന്നുവരുന്ന മാനേജര്‍മാരെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഎസ് വിദ്യാര്‍ത്ഥികള്‍ ലെ എംപറോസ് മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും വികസിപ്പിക്കാനും ഈ മാനേജ്‌മെന്റ് മീറ്റ് അവസരം ഒരുക്കുന്നു.

‘നിലവാരം കുറഞ്ഞ വിദ്യാഭ്യാസം നല്‍കുന്നതാണ് ഇന്ത്യയിലെ പല എംബിഎ കോളെജുകള്‍ക്കും എഞ്ചിനീയറിംഗ് കോളെജുകള്‍ക്കും വേഗത്തില്‍ പൂട്ട് വീഴാന്‍ കാരണമാകുന്നത്. അനുഭവ സമ്പത്തുള്ള അധ്യാപകരും നിലവാരമുള്ള അധ്യാപന രീതിയും നിലനില്‍പിന് ആവശ്യമാണ്. നല്ല അധ്യാപകര്‍ക്ക് മാത്രമേ ഒരു വിദ്യാര്‍ത്ഥിയെ വാര്‍ത്തെടുക്കാന്‍ കഴിയൂ” ചെയര്‍മാന്‍ ബിജു രമേഷ് പറയുന്നു.

‘വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പല ആഡ്ഓണ്‍ കോഴ്‌സുകളും ഞങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ ഏകദേശം 2400 വിദ്യാര്‍ഥികള്‍ രാജധാനി ഗ്രൂപ്പ് ഇന്‍സ്റ്റിട്യൂഷനുകളില്‍ പഠിക്കുന്നുണ്ട്. 2007ല്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവേശിച്ചപ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കി. ഇന്ന് 400 വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു” ബിജു രമേഷ് കൂട്ടിച്ചേര്‍ത്തു.

എന്‍ജിനീയറിംഗും ഹോട്ടല്‍ മാനേജ്‌മെന്റും ഒറ്റ കാമ്പസ്സില്‍

രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി ഇതേ ക്യാമ്പസ്സില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ കാമ്പസില്‍ എന്‍ജിനീയറിംഗും ഹോട്ടല്‍ മാനേജ്‌മെന്റും പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച ഇന്ത്യയിലെ ഏക കോളെജ് ആണ് ഇത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു മേഖലയാണ് ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി. നാല് വര്‍ഷത്തെ ഡിഗ്രി പ്രോഗ്രാമാണ് (ബാച്ചലര്‍ ഡിഗ്രി ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി) ഇവിടെയുള്ളത്. പ്രാക്ടിക്കല്‍ ക്ലാസുകളും, ക്ലാസ് റൂം ലെക്ച്ചറുകളും, ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഒരു മികച്ച തൊഴില്‍ ലഭിക്കാനും ഈ ഇന്‍സ്റ്റിറ്റിയൂഷന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും.

രാജധാനി ഗ്രൂപ്പ് ഓഫ് ഹോട്ടലിന്റെ സഹോദര സ്ഥാപനമാണ് തൈക്കാട് സ്ഥിതി ചെയ്യുന്ന രാജാധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്. ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കോഴ്‌സുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നു. 6 മാസത്തെ വ്യാവസായിക പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാണ്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയില്‍ സംഘടിപ്പിച്ച ചോപ് സ്റ്റിക്‌സ് എന്ന ചൈനീസ് ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ആര്‍ഐഎച്എം. ആര്‍ഐഎച്ച്എം പ്രിന്‍സിപ്പല്‍ മഹേഷ് കൃഷ്ണ ഇന്‍ഡ്യന്‍ ഡെവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് അസോസിയേഷനിന്റെ ഇന്‍ഡ്യന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

‘പാഠ്യപദ്ധതി വ്യാവസായിക സൗഹൃദം ആയിരിക്കണം. ഇന്നത്തെ ആവശ്യത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കണം. ഇന്‍ഡസ്ട്രിയില്‍ ആവശ്യങ്ങള്‍ അനുസരിച്ച് കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യവും സംവിധാനങ്ങളും വേണം,’ രാജധാനി ഇന്‍സ്റ്റിട്യൂഷന്‍സിന്റെ ഡയറക്ടര്‍ നന്ദു ഉമ്മന്‍ പറഞ്ഞു.

Categories: FK Special, Slider