ബലപ്രയോഗം അമേരിക്കയുടെ മാത്രം കുത്തകയല്ലെന്ന് ഉത്തരകൊറിയ

ബലപ്രയോഗം അമേരിക്കയുടെ മാത്രം കുത്തകയല്ലെന്ന് ഉത്തരകൊറിയ

വാഷിംഗ്ടണ്‍: ബലപ്രയോഗം അമേരിക്കയുടെ മാത്രം കുത്തകയല്ലെന്ന് ഉത്തരകൊറിയ. സൈനിക ശക്തിയുപയോഗിച്ച് ഉത്തരകൊറിയയെ പിടിച്ചടക്കാനുള്ള ചിന്താഗതിയാണ് യുഎസിന്റേത്. സന്ധിസംഭാഷണങ്ങള്‍ക്കായി വാദിക്കുമ്പോഴും അവരുടെ നിലപാട് ഇതാണ്. ചര്‍ച്ചകളില്‍ അമേരിക്കക്ക് വിശ്വാസവുമില്ലെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു. വിദേശകാര്യമന്ത്രാലയമാണ് അമേരിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. ഫെബ്രുവരി 13ന് യുഎസ് ആണവ പരീക്ഷണം നടത്തിയിരുന്നു. ഇത് പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള യുഎസിന്റെ സൈനിക പരിശീലനങ്ഹളെയും പ്യോംഗ്‌യാങ് വിമര്‍ശിച്ചു. ഭൂഖണ്ഡാന്തര മിസൈലുകളുടെ പരീക്ഷണങ്ങളെയും ഉത്തരകൊറിയ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

Comments

comments

Categories: FK News
Tags: North Korea