വിസ്മയം തീര്‍ത്ത് ചൈനയില്‍ ഗ്ലാസു കൊണ്ടു നിര്‍മിച്ച പാലം

വിസ്മയം തീര്‍ത്ത് ചൈനയില്‍ ഗ്ലാസു കൊണ്ടു നിര്‍മിച്ച പാലം

ബീജിംഗ്: വായുവില്‍ നടക്കുന്നത് എങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചൈനയില്‍ ഗ്ലാസു കൊണ്ടു നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പാലത്തിലൂടെ നടന്നാല്‍ ഇത് അനുഭവിച്ചറിയാം. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ ഈ വര്‍ഷം ആദ്യമാണു ഹുവാക്‌സി വേള്‍ഡ് അഡ്വെഞ്ചര്‍ പാര്‍ക്കില്‍ ഈ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. തറ നിരപ്പില്‍നിന്നും 300 അടി(100മീറ്റര്‍) ഉയരമുണ്ട് ഈ പാലത്തിന്. 518 മീറ്റര്‍ നീളവും. 3.5 സെന്റിമീറ്റര്‍ കനമുള്ള ഗ്ലാസാണ് പാലത്തിന്റെ പരന്ന പ്രതലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം 2,600 പേരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ പാലം. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഈ പാലത്തിന്റെ ആകാശത്തുനിന്നുള്ള ദൃശ്യങ്ങള്‍ അഥവാ ഏരിയല്‍ ഫുട്ടേജ് എടുത്തിരുന്നു. ഈ ദൃശ്യങ്ങളില്‍ കാണപ്പെട്ടത്, പാലത്തിലൂടെ നടന്നു പോകുന്നവരില്‍ ചിലര്‍ ഭയന്നിരിക്കുന്നതും, എന്നാല്‍ മറ്റു ചിലര്‍ ആസ്വദിക്കുന്നതുമായിട്ടാണ്. പാലത്തിലൂടെ നടക്കുമ്പോള്‍ ചില്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന സ്വരം കേള്‍ക്കാറുണ്ട്. ഈ ശബ്ദമാണു ചിലരെ ഭയപ്പെടുത്തുന്നത്. ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ചില്ലു തകരുന്നതു പോലെയാണു തോന്നുന്നതെന്നു ചിലര്‍ പറയുന്നു.

Comments

comments

Categories: World
Tags: Glass bridge