ലയനത്തിന് തയാറാണെന്ന് യൂണിയന്‍ ബാങ്ക്, ഈ വര്‍ഷം വിപണിയില്‍ നിന്ന് മൂലധനം കണ്ടെത്തും

ലയനത്തിന് തയാറാണെന്ന് യൂണിയന്‍ ബാങ്ക്, ഈ വര്‍ഷം വിപണിയില്‍ നിന്ന് മൂലധനം കണ്ടെത്തും

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് തങ്ങള്‍ അനുകൂലമാണെന്നും വളര്‍ച്ചയുടെ ഭാവി അതിലാണെന്നും യൂണിയന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ രാജ്കിരണ്‍ റായ്. വലിയ ഏതാനും ബാങ്കുകള്‍ മാത്രം പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഗുണപരമായി ഇത് മികച്ചതാണെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചത്. ബേസല്‍ 3 മാനദണ്ഡം അനുസരിച്ച് തങ്ങളുടെ അടിസ്ഥാന മൂലധനം എട്ടു ശതമാനത്തിലേക്ക് എത്തിക്കാന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സാധിക്കും. എന്നാല്‍ വളര്‍ച്ചയ്ക്കായി മൂലധനം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടപ്പു വര്‍ഷം 2000-3000 കോടി വളര്‍ച്ചാ മൂലധനമായി വേണ്ടിവരുമെന്നാണ് കരുതുന്നത്. രണ്ടോ മൂന്നോ പാദത്തിലെ മികച്ച പ്രകടനത്തിലൂടെ വിപണിയില്‍ നിന്ന് അത് കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ ഇക്വിറ്റി മൂലധന സമാഹരണത്തിനായുള്ള ശ്രമമുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2281 കോടി രൂപയുടെ അറ്റ നഷ്ടമാണ് യൂണിയന്‍ ബാങ്ക് രേഖപ്പെടുത്തിയിട്ടുള്ളത്. റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പ്രകാരം നിഷ്‌ക്രിയാസ്തികള്‍ക്കായുള്ള നീക്കിയിരുപ്പ് വര്‍ധിച്ചതാണ് നഷ്ടം വര്‍ധിക്കാന്‍ കാരണമായിട്ടുള്ളത്. പുതിയ നിഷ്‌ക്രിയാസ്തികള്‍ കാര്യമായി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ഇടയില്ലെന്നും രാജ്കിരണ്‍ റായ് വ്യക്തമാക്കി.

Comments

comments

Categories: Banking
Tags: Union bank