കുട്ടികളിലെ പൊണ്ണത്തടി ഭാവിയില്‍ ഹൃദയപേശികള്‍ക്കു നാശം വരുത്തും

കുട്ടികളിലെ പൊണ്ണത്തടി ഭാവിയില്‍ ഹൃദയപേശികള്‍ക്കു നാശം വരുത്തും

കൗമാരപ്രായത്തില്‍ പൊണ്ണത്തടി നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രായമേറുമ്പോള്‍ ഹൃദയാഘാതത്തിനു വഴിവെക്കുന്ന അപൂര്‍വ്വ തരം ഹൃദയപേശികളുടെ നാശത്തിനു കാരണമാകുമെന്ന് സ്വീഡിഷ് പഠനം.

1969 നും 2005 നും നിര്‍ബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ടവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇക്കാലയളവില്‍ 18നും 19 വയസിനും ഇടയില്‍ പ്രായമുണ്ടായിരുന്ന 1.6 മില്യണിലധികം പുരുഷന്മാരില്‍ നിന്ന് ഉയരം, ഭാരം, ശാരീരികക്ഷമത എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചു. തുടക്കത്തില്‍ 10 ശതമാനം അമിതഭാരക്കാരും രണ്ടു ശതമാനം പൊണ്ണത്തടിയന്മാരുമായിരുന്നു. 27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇവരില്‍ 4,477 പേരില്‍ ശരീരത്തില്‍ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിനു ശേഷിക്കുറവനുഭവപ്പെടുന്ന കാര്‍ഡിയോമിയോപ്പതി എന്ന രോഗം ബാധിച്ചതായി കണ്ടെത്തി. ഇത് കാലക്രമേണ ഹൃദയസ്തംഭനത്തിന് ഇടയാക്കും. കൗമാരത്തില്‍ ആരോഗ്യകരമായ ശരീരഭാരം നിലസനിര്‍ത്തിപ്പോന്നവരുമായി താരതമ്യപഠനം നടത്തിയവരെ അപേക്ഷിച്ച് അമിത വണ്ണം ഉള്ളവരില്‍ ഹൃദ്രോഗസാധ്യത 38 ശതമാനം അധികമായെന്നു കണ്ടെത്തി. ഇവരില്‍ ഹൃദയപേശിക്കു ക്ഷതം ഉണ്ടാകുന്നതില്‍ ഇരട്ടിയിലേറെ സാധ്യതയാണുള്ളത്. പൊണ്ണത്തടിയുള്ള പുരുഷന്മാരിലാകട്ടെ കുറഞ്ഞത് അഞ്ച് മടങ്ങ് ഹൃദ്രോഗസാധ്യതയുണ്ടെന്നും കണ്ടെത്തി. കാര്‍ഡിയോമയോപ്പതി ബാധിച്ചപ്പോള്‍ അവരുടെ ശരാശരി പ്രായം 46 ആയിരുന്നു. ഇന്നും വളരെ അപൂര്‍വ്വമായ ഒരു രോഗമാണിത്. 0.27 ശതമാനം പുരുഷന്‍മാരില്‍ മാത്രമാണ് പഠനകാലത്ത് ഈ രോഗം കണ്ടെത്തിയത്. 20ല്‍ താഴെ ബോഡി മാസ് ഇന്‍ഡക്‌സ് ഉള്ളവര്‍്ക്ക് ആരോഗ്യകരമായ ഭാരംനിലനിര്‍ത്താനാകുമെന്നും, കാര്‍ഡിയോമയോപ്പതി സാധ്യത വളരെ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. എങ്കിലും, ചെറുപ്പത്തില്‍ ആരോഗ്യപരമായ ഭാരം നിലനിര്‍ത്തിയവരിലും ഭാരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് രോഗസാധ്യത വര്‍ദ്ധിച്ചു. ബിഎംഐ 22.5 മുതല്‍ 25 വരെ ഉള്ളവരിലാണ് ഇങ്ങനെ മാറ്റം കണ്ടെത്തിയത്.

കാര്‍ഡിയോമയോപ്പതിക്കു പല വകഭേദങ്ങളുണ്ട്. ഉദാഹരണത്തിന് ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതിയില്‍ ഹൃദയപേശികള്‍ ദുര്‍ബലമാകുകയും അങ്ങനെ ഫലപ്രദമായി രക്തം പമ്പ് ചെയ്യാനാകാത്തതുമായ അവസ്ഥയാണുണ്ടാകുന്നത്. എന്നാല്‍ ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതിയില്‍ ഹൃദയപേശികള്‍ മരവിക്കുന്നു. യുവത്വത്തില്‍ 35നു മുകളില്‍ ബിഎംഐ ഉള്ളവരില്‍ ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി വരാനുള്ള സാധ്യത എട്ട് മടങ്ങ് അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തി.

Comments

comments

Categories: Health