കാര്‍നിര്‍മാണത്തിന് സൗരോര്‍ജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ മാരുതി സുസുക്കി

കാര്‍നിര്‍മാണത്തിന് സൗരോര്‍ജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ മാരുതി സുസുക്കി

ഗുഡ്ഗാവ്(ഹരിയാന): സൗരോര്‍ജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്തുമെന്നു കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കി പറഞ്ഞു. സമീപകാലത്തു കമ്പനിയുടെ ഗുരുഗ്രാമിലുള്ള നിര്‍മാണ യൂണിറ്റില്‍ അഞ്ച് മെഗാവാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റിനു തറക്കല്ലിട്ടിരുന്നു. ഈ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കി 2019-20-ല്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2014-ല്‍ മനേസറില്‍ കമ്പനി ആദ്യ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഈ പ്ലാന്റ് ഒരു മെഗാവാട്ട് ശേഷിയുള്ളതാണ്. 2018-ല്‍ ഈ പ്ലാന്റ് 1.3 മെഗാവാട്ട് ശേഷിയുള്ളതാക്കി വികസിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതുതായി നിര്‍മിക്കുന്ന ഊര്‍ജ്ജപ്ലാന്റില്‍നിന്നായിരിക്കും കമ്പനി അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുകയെന്നു കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഉത്പന്നത്തിലും, നിര്‍മാണ പ്രക്രിയയിലും, ബിസിനസ് പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണു മാരുതിയെന്നു കമ്പനി പറഞ്ഞു. കമ്പനിയുടെ മൊത്തം ഊര്‍ജ്ജ ആവശ്യത്തിന്റെ 95 ശതമാനവും നിറവേറ്റുന്നത് പുനരുപയോഗ ഊര്‍ജ്ജസ്രോതസില്‍നിന്നാണ്. ഇപ്പോള്‍ നിര്‍മിക്കുന്ന പുതിയ സൗരോര്‍ജ്ജ പ്ലാന്റ് കാര്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി വര്‍ധിപ്പിക്കാന്‍ സഹായകരമായിരിക്കുമെന്നു കമ്പനി അറിയിച്ചു.

Comments

comments

Categories: FK News