പരിണാമത്തിനു കാരണമായ ജീന്‍ കണ്ടെത്തി

പരിണാമത്തിനു കാരണമായ ജീന്‍ കണ്ടെത്തി

പരിണാമസിദ്ധാന്തത്തില്‍ മനുഷ്യന്റെ വികാസത്തിനു കാരണമെന്നു കരുതുന്ന സുപ്രധാന ജീനുകളെ കണ്ടെത്തി

മനുഷ്യരിലെ പരിണാമത്തിനു കാരണമായ ഡസന്‍ കണക്കിന് ജീനുകളെ കാനഡയിലെ ടൊറന്റൊ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യജീവിവര്‍ഗ്ഗങ്ങള്‍ എങ്ങനെ വികസിച്ചുവെന്ന് തെളിയിക്കാന്‍ കഴിയുന്ന ജീമകളെയാണ് കണ്ടെത്തിയത്. ട്രാന്‍സ്‌ക്രിപ്ഷന്‍ ഘടകങ്ങള്‍ അഥവാ ടിഎഫ് എന്നറിയപ്പെടുന്ന ഒരു വിഭാഗം മാംസ്യങ്ങളാണ് ഈ ജീനുകളുടെ കോഡ് നിര്‍ണയിക്കുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ടിഎഫുകള്‍ ഡിഎന്‍എ കോഡുകളുടെ പ്രത്യേക ഘടകങ്ങളായ മോട്ടിഫുകളെ തിരിച്ചറിഞ്ഞ് ഡിഎന്‍എയെ ബന്ധിപ്പിച്ച് ജീനുകളെ പ്രവര്‍ത്തിപ്പിക്കുകയോ നിലപ്പിക്കുകയോ ചെയ്യുന്നു. സമാനമായ ടിഎഫുകള്‍ പ്രാണിവര്‍ഗങ്ങളും മനുഷ്യരും പോലെ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളിലും സമാനമായ ചലനങ്ങളെ ബന്ധിപ്പിക്കുമെന്ന് മുന്‍ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ പഠനങ്ങള്‍ കാണിക്കുന്നത് ഇത് എല്ലായ്‌പോഴും അങ്ങനെയല്ല എന്നാണ്.

നേച്ചര്‍ ജെനറ്റിക്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍, മുമ്പ് വിവരിച്ചതിനേക്കാളും മൗലികമായി വ്യത്യസ്തമാണ് ടിഎഫുകളുടെ ഉപഘടകങ്ങളെന്നു വ്യക്തമാക്കുന്നു. ഏറ്റവും സമാനതയുള്ള ജീവിവര്‍ഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ടിഎഫുകളുടെ അവഗണിക്കാനാത്ത പങ്കുണ്ടെന്നും ഇത് പുതിയ തരംഗങ്ങളെ ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഹ്യൂഗ്‌സ് ലാബിലെ മുന്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയായ സാം ലാംബര്‍ട്ട് പറഞ്ഞു. വ്യത്യസ്ത ജനിതകവ്യവസ്ഥകളെ നിയന്ത്രിക്കുന്നതിലൂടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാകാന്‍ സാധ്യതയുണ്ട്, ഇതും ജീവിവര്‍ഗങ്ങളുടെ വൈജാത്യങ്ങളില്‍ പ്രധാനമാണ്. നൂറുകണക്കിന് വ്യത്യസ്ത ജീനുകളുടെ പ്രകടനത്തെ ബാധിക്കുന്ന തരത്തിലുള്ള രണ്ട് ജീവിവര്‍ഗങ്ങള്‍ക്കിടയില്‍ വൈവിധ്യമാര്‍ന്ന അവലംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡസന്‍ കണക്കിന് ടിഎഫുകള്‍ പ്രവര്‍ത്തിക്കുന്നു.

മനുഷ്യനുമായി ഏറ്റവും 99 ശതമാനം സമാനതകളുള്ളതായി കരുതപ്പെടുന്ന ചിമ്പാന്‍സികളില്‍ ഡസന്‍ കണക്കിന് ടിഎഫുകളാണ് വൈജാത്യം നിര്‍ണയിക്കുന്ന മോട്ടിഫുകള്‍ക്കു നിദാനം. ഇത്തരം മോട്ടിഫ് ശ്രേണികളെ പുനര്‍വിന്യസിക്കുന്നതിന്, ലാംബെര്‍ട്ട് പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തു. വ്യത്യസ്ത സ്പീഷീസുകളില്‍ നിന്നുള്ള രണ്ട് ടിഎഫുകളുടെ (അമിനോ അമ്ലങ്ങള്‍) സമാനമായ ഘടന പ്രോട്ടീനുകളുടെ ബ്ലോക്കുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍, അവ സമാനതക്കുള്ള സാദ്ധ്യതകളെ ബന്ധിപ്പിക്കും. എന്നിരുന്നാലും, ഈ പ്രദേശങ്ങളെ മൊത്തമായി താരതമ്യം ചെയ്ത പഴയ രീതികളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ രീതി യാന്ത്രികമായി അമിനോ-ആസിഡുകള്‍ക്ക് വലിയ മൂല്യം നല്‍കുന്നു. ഇത് ഡിഎന്‍എയുമായി നേരിട്ടു സമ്പര്‍ക്കം സ്ഥാപിക്കുന്നു. ഈ സാഹചര്യത്തില്‍, രണ്ട് ടിഎഫുകള്‍ സമാനമായ രീതിയില്‍ ദൃശ്യമായേക്കാം, എന്നാല്‍ ഈ സുപ്രധാന അമിനോ-ആസിഡുകളുടെ സ്ഥാനത്ത് അവയ്ക്കു വ്യത്യാസമുണ്ടെങ്കില്‍ വ്യത്യസ്ത മോട്ടിഫുകള്‍ അവയെ ബന്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.

എല്ലാ ടിഎഫുകളേയും വ്യത്യസ്ത ജീവിവര്‍ഗ്ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലഭ്യമായ എല്ലാ സംവേദനാത്മകമായ സീക്വന്‍സസ് ഡാറ്റയുമായി താരതമ്യം ചെയ്യുകയും പല മനുഷ്യരിലും ടിഎഫുകള്‍ സൃഷ്ടിക്കുന്ന വ്യത്യസ്ത ശ്രേണീസ്വഭാവം തിരിച്ചറിയുകയും ജീനുകളെ നിയന്ത്രിക്കുന്ന ഒരേ മാംസ്യത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഇതര ജീവികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് മനസിലാക്കുന്നു. എന്നാലിത് മനുഷ്യന്റെയും പ്രാണികളുടെയും ടിഎഫ് ബന്ധനം സമാനമായിരിക്കുമെന്ന മുന്‍ പഠനങ്ങളെ ഖണ്ഡിക്കുന്നു. ഇത് മനുഷ്യരുടെ ടിഎഫുകള്‍ക്ക് ലളിതഘടനയുള്ള ജീവിവര്‍ഗങ്ങളുമായുള്ള സമാനത സംബന്ധിച്ച പഠനങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണ്.

മനുഷ്യസ്വഭാവത്തിന്റെ അദ്വിതീയ പങ്കാളിത്തം ഒരു തുറന്ന ചോദ്യമായി നിലനില്‍ക്കുന്നു. കൂടുതല്‍ വ്യത്യസ്തമായ ടി.എഫുകള്‍ ഉള്ള ജീവികള്‍ കൂടുതല്‍ കോശജലങ്ങള്‍ ഉള്ളതായി അറിയപ്പെടുന്നു. മൃഗങ്ങളില്‍ ഏറ്റവും സങ്കീര്‍ണമായ പ്രതിരോധ സംവിധാനവും മസ്തിഷ്‌കവും ആയ മനുഷ്യരുടെ ശരീരഘടനയിലാണ്. ഈ അദ്വിതീയമായ സവിശേഷതകള്‍ക്ക് ഈ പ്രോട്ടീനുകളുടെ നിയന്ത്രണം സുപ്രധാനമാണ്. പല ദശകങ്ങളായി വിവിധ മേഖലകളില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ, ജീവജാലങ്ങളുടെ പൊതു ഉല്‍പത്തിക്കുള്ള തെളിവുകളെയാണ് പരിണാമത്തിന്റെ തെളിവുകള്‍ എന്ന് വിളിക്കുന്നത്. ഭൂമിയിലെ എല്ലാ ജീവികളും ഒരു പൊതു പൂര്‍വികനില്‍നിന്ന് വന്നതാണെന്ന് ഇത് പറയുന്നു. കാലാകാലങ്ങളില്‍ എങ്ങനെയാണ്ജീവിവര്‍ഗത്തിനു മാറ്റം സംഭവിക്കുന്നതെന്ന് വിശദീകരിക്കുന്ന ആധുനിക പരിണാമ സിദ്ധാന്തത്തെ ഈ തെളിവുകള്‍ പിന്തുണയ്ക്കുന്നു.

Comments

comments

Categories: Health