ഡിഎല്‍എഫിന് 9029 കോടി രൂപയുടെ വരുമാനം

ഡിഎല്‍എഫിന് 9029 കോടി രൂപയുടെ വരുമാനം

സാമ്പത്തിക വര്‍ഷത്തേക്കാള്‍ 18% വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. 1316 കോടി രൂപയുടെ ലാഭം കൈവരിക്കാനും ഇക്കാലയളവില്‍ സാധിച്ചു

മുംബൈ: രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. 9029 കോടിയാണ് കമ്പനിയുടെ ആകെ വരുമാനം. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 18% വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. 1316 കോടി രൂപയുടെ ലാഭം കൈവരിക്കാനും ഇക്കാലയളവില്‍ സാധിച്ചു.

ഓഹരിയുടമകള്‍ക്ക് 100% ഡിവിഡന്റ് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 2661 കോടി രൂപയാണ്. ലാഭം 410 കോടിയും.

ആകെ 2435 കോടിയുടെ വില്‍പ്പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ചത്. 6.3 ദശലക്ഷം ചതു.അടി വിസ്തീര്‍ണമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണ് ഡിഎല്‍എഫ് ഇക്കാലയളവില്‍ നടത്തിയത്.

ഡിഎല്‍എഫ് ഭവന പദ്ധതികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2435 കോടിയുടെ വില്‍പ്പന നടത്താന്‍ കമ്പനിക്ക് സാധിച്ചു. ഈ പ്രവണത വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. 2020 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 2700 കോടിയായി ഉയര്‍ത്താനാണ് ഡിഎല്‍എഫ് ലക്ഷ്യമിടുന്നത്-കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഡിഎല്‍എഫിന്റെ പ്രധാനപെട്ട വിപണികളായ ഗുരുഗ്രാം, കൊച്ചി, ലക്‌നൗ എന്നിവിടങ്ങളില്‍ നിര്‍മിച്ചിട്ടുള്ള വില്‍പ്പനക്ക് തയാറായ ഭവന പദ്ധതികള്‍ക്ക് മികച്ച ഡിമാന്‍ഡാണുള്ളതെന്നും കമ്പനി അധികൃതര്‍ പറയുന്നു. അധികം വൈകാതെ 17 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭവന, വാണിജ്യ പദ്ധതികള്‍ നിര്‍മിക്കാന്‍ ഡിഎല്‍എഫ് ഉദ്ദേശിക്കുന്നതായും കമ്പനി വ്യക്തമാക്കി.

നിരവധി പദ്ധതികള്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. സെന്‍ട്രല്‍ ഡെല്‍ഹിയിലെ മിഡ് ടൗണ്‍ ആണ് ഇതിലൊന്ന്. 8 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പദ്ധതിയാണിത്. ഗുരുഗ്രാമിലെ സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയായി. ചെന്നൈ ഐടി സെസിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

Comments

comments

Categories: FK News
Tags: DLF