ടാറ്റ ടിയാഗോ എന്‍ആര്‍ജിയില്‍ എഎംടി നല്‍കി

ടാറ്റ ടിയാഗോ എന്‍ആര്‍ജിയില്‍ എഎംടി നല്‍കി

പെട്രോള്‍-എഎംടി വേരിയന്റിന് 6.15 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ടാറ്റ ടിയാഗോ എന്‍ആര്‍ജി ക്രോസ് ഹാച്ച്ബാക്കില്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) നല്‍കി. പുതിയ പെട്രോള്‍-എഎംടി വേരിയന്റിന് 6.15 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍-മാന്വല്‍ വേരിയന്റിനേക്കാള്‍ 45,000 രൂപ കൂടുതല്‍. 2018 സെപ്റ്റംബറിലാണ് ടാറ്റ ടിയാഗോ എന്‍ആര്‍ജി ആദ്യമായി വിപണിയിലെത്തിച്ചത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ കൂടെ സ്റ്റാന്‍ഡേഡായി മാന്വല്‍ ട്രാന്‍സ്മിഷനാണ് ലഭിച്ചിരുന്നത്. 85 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 70 എച്ച്പി പുറപ്പെടുവിക്കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍.

സ്റ്റാന്‍ഡേഡ് ടാറ്റ ടിയാഗോയുടെ റഗഡ് ലുക്കിംഗ് വേര്‍ഷനാണ് ടിയാഗോ എന്‍ആര്‍ജി. അധിക ബോഡി ക്ലാഡിംഗ്, ഫോ സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍ എന്നിവ ടാറ്റ ടിയാഗോ എന്‍ആര്‍ജിയുടെ സവിശേഷതകളാണ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് മറ്റൊരു പ്രത്യേകത. സ്റ്റാന്‍ഡേഡ് ടിയാഗോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎം ആണെങ്കില്‍ എന്‍ആര്‍ജി വേര്‍ഷനില്‍ 180 മില്ലി മീറ്ററാണ്.

റിഫഌക്റ്റര്‍ ഹെഡ്‌ലാംപുകള്‍, വീല്‍ കവറുകള്‍ സഹിതം 14 ഇഞ്ച് സ്റ്റീല്‍ റിമ്മുകള്‍, കോണ്‍ട്രാസ്റ്റ് സ്റ്റിച്ച് ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, മാന്വല്‍ എസി, പവര്‍ അസിസ്റ്റഡ് & ടില്‍റ്റ് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിമോട്ട് ലോക്കിംഗ്, പവര്‍ വിന്‍ഡോകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍ എന്നിവയും സവിശേഷതകളാണ്. പഴയ 5.0 ഇഞ്ച് യൂണിറ്റിന് പകരം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു.

5.70 ലക്ഷം മുതല്‍ 6.55 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോ എന്‍ആര്‍ജിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. മാരുതി സുസുകി സെലെറിയോ എക്‌സ്, മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി എന്നിവയാണ് പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto
Tags: tata Tiago