ആര്‍ഐഎന്‍എല്‍ ലക്ഷ്യം വെക്കുന്നത് 6.4 മില്യണ്‍ ടണ്‍ ലിക്വിഡ് സ്റ്റീല്‍ ഉല്‍പ്പാദനം

ആര്‍ഐഎന്‍എല്‍ ലക്ഷ്യം വെക്കുന്നത് 6.4 മില്യണ്‍ ടണ്‍ ലിക്വിഡ് സ്റ്റീല്‍ ഉല്‍പ്പാദനം

പൊതു മേഖലയിലുള്ള രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആര്‍ഐഎന്‍എല്‍)നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നത് 6.4 മില്യണ്‍ ടണ്‍ ലിക്വിറ്റ് സ്റ്റീല്‍ ഉല്‍പ്പാദനം. വില്‍ക്കാവുന്ന സ്റ്റീലിന്റെ ഉല്‍പ്പാദനം 5.8 മില്യണ്‍ ടണ്ണായി ഉയര്‍ത്തുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച ഒരു ധാരണാ പത്രത്തില്‍ ആര്‍ഐഎന്‍എലും സ്റ്റീല്‍ മന്ത്രാലയവും ജൂണ്‍ ആദ്യവാരത്തില്‍ ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ധാരണാപത്രത്തിന് അന്തിമ രൂപം ആയിക്കഴിഞ്ഞെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സ്റ്റീല്‍ മന്ത്രാലയം സെക്രട്ടറി ബിനോയ് കുമാറും ആര്‍ഐഎന്‍എല്‍ ചെയര്‍മാന്‍ മാനേജിംഗ് ഡയറക്റ്റര്‍ പികെ നാഥും ഒണ് ഒപ്പിടുക. 2018-19ല്‍ 6.1 മില്യണ്‍ ടണ്‍ ലിക്വിറ്റ് സ്റ്റീല്‍ ഉല്‍പ്പാദനമാണ് ആര്‍ഐഎന്‍എല്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 5.5 മില്യണ്‍ ടണ്‍ ഉല്‍പ്പാദനം മാത്രമാണ് സാധ്യമായത്. വില്‍പ്പന യോഗ്യമായ സ്റ്റീല്‍ ഉല്‍പ്പാദനം 5.5 മില്യണ്‍ ടണ്ണിലെത്തിക്കാനായിരുന്നു ശ്രമമെങ്കിലും യഥാര്‍ത്ഥ ഉല്‍പ്പാദനം 5 മില്യണ്‍ ടണ്ണായിരുന്നു.

എല്ലാ പൊതുമേഖലാ കമ്പനികളും ഓരോ സാമ്പത്തിക വര്‍ഷത്തിലും ഉല്‍പ്പാദന ലക്ഷ്യം നിശ്ചയിക്കുകയും അതു സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രാലവുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്യാറുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 25,000 കോടി രൂപയുടെ വരുമാനമാണ് 25,000 ലക്ഷ്യം വെക്കുന്നത്. 2018-19ല്‍ 20,844 കോടി രൂപയായിരുന്നു വരുമാനം. വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിന്റെ ഉടമകളായ ആര്‍ഐഎന്‍എല്‍ വ്യത്യസ്ത ഗ്രേഡുകളിലുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.

Comments

comments

Categories: FK News