ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയമെന്ന് പാക്കിസ്ഥാന്‍

ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയമെന്ന് പാക്കിസ്ഥാന്‍

മോദി 2.0 സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കാത്തതിനെ ഗൗരവമായി കാണുന്നില്ലെന്ന് പാക്കിസ്ഥാന്‍. ചടങ്ങില്‍ പാക് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയം അനുവദിക്കുന്നില്ലെന്ന് പാക് വിദേശ കാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പ്രതികരിച്ചു. കശ്മീര്‍, സിയാച്ചിന്‍, സര്‍ ക്രീക്ക് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചയാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ അനിവാര്യമെന്നും ഖുറേഷി അഭിപ്രായപ്പെട്ടു.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്‌ടെക്ക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റിവ് ഫോര്‍ മള്‍ട്ടി സെക്റ്ററല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോര്‍പ്പറേഷന്‍) രാജ്യങ്ങളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, നേപ്പാള്‍ ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കാന്‍ ഫോണ്‍ വിളിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ഭീകരവാദം ആദ്യം അവസാനിപ്പിക്കൂ എന്നിട്ടാകാം ചര്‍ച്ചകളെന്ന ഇന്ത്യന്‍ നിലപാട് മോദി വ്യക്തമാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുറിവുകള്‍ ഉണങ്ങാത്ത പശ്ചാത്തലത്തില്‍ പാകിസ്ഥാനോട് ഒരു വിധത്തിലുമുള്ള മൃദു സമീപനം വേണ്ടെന്നാണ് തീരുമാനം. പാക് പ്രധാനമന്ത്രിക്ക് മാത്രം ക്ഷണക്കത്തയക്കാത്തതിലൂടെ ഇതേ സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. 2014 ല്‍ മോദിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്ക് രാജ്യ പ്രതിനിധകളോടൊപ്പം അന്നത്തെ പാക് പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫും പങ്കെടുത്തിരുന്നു.

Categories: FK News, Slider