വിവോ വൈ17നും വി15നും ഇന്ത്യയില്‍ വില കുറവ്

വിവോ വൈ17നും വി15നും ഇന്ത്യയില്‍ വില കുറവ്

ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ വിവോ വൈ17ന് രണ്ടായിരം രൂപയുടെ വിലക്കിഴിവാണ് നല്‍കുന്നത്. 17,990 രൂപയ്ക്ക് പുറത്തിറക്കിയ ഫോണ്‍ 15,990 രൂപയ്ക്ക് ലഭിക്കും

മുംബൈ: ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സിന് കീഴിലുള്ള പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോയുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില കുറച്ച് വില്‍ക്കുന്നു. വിവോ വൈ17നും വിവോ വി15നുമാണ് കമ്പനി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ വിവോ വൈ17ന് രണ്ടായിരം രൂപയുടെ വിലക്കിഴിവാണ് നല്‍കുന്നത്. 17,990 രൂപയ്ക്ക് പുറത്തിറക്കിയ ഫോണ്‍ 15,990 രൂപയ്ക്ക് ലഭിക്കും.

പോപ് അപ്പ് സെല്‍ഫി കാമറ സ്മാര്‍ട്ട്‌ഫോണായ വിവോ വി15ന് 4000 രൂപയാണ് കമ്പനി കുറച്ചിട്ടുള്ളത്. ഇതോടെ 23,990 രൂപയ്ക്ക് അവതരിപ്പിച്ച ഫോണ്‍ 19,990 രൂപയ്ക്ക് ലഭിക്കും.

പുതിയ വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്. 6.35 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 4ജിബി റാം, 128 ഇന്റേണല്‍ സ്റ്റോറേജ്, 13 എംപി പ്രധാന കാമറ എന്നിവയാണ് വിവോ വൈ17ന്റെ പ്രത്യേകതകള്‍. 6ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6.53 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 12 എംപി ഡുവല്‍ പിക്‌സല്‍ കാമറ, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിവോ വി15ന്റെ സവിശേഷതകള്‍. അതിഗംഭീര പ്രകടനമാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിവോ കാഴ്ച്ചവെക്കുന്നത്. വില്‍പ്പനയില്‍ പോയ വര്‍ഷം രേഖപ്പെടുത്തിയത് വന്‍വര്‍ധനയാണ്.

Comments

comments

Categories: Tech