വൈദ്യുതി ബില്ലുകള്‍ ഇഎംഐ ആയി അടയ്ക്കാം

വൈദ്യുതി ബില്ലുകള്‍ ഇഎംഐ ആയി അടയ്ക്കാം

ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യമൊരുക്കി ബജാജ് ഫിന്‍സെര്‍വ്

തിരുവനന്തപുരം: പ്രതിമാസ തവണകളായി (ഇഎംഐ) എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വൈദ്യുതി ബില്ലുകളും ഇഎംഐ ആയി അടയ്ക്കാം. ഇതിനായി ബജാജ് ഫിന്‍സെര്‍വിലെ വാലെറ്റില്‍ തത്സമയ ക്രെഡിറ്റ് ലോണ്‍ പ്രയോജനപ്പെടുത്താനാവുന്ന നവീനമായ പദ്ധതി കമ്പനി അവതരിപ്പിച്ചു.

ബിജിലിഓണ്‍ ഇഎംഐ കാംപെയിനിലൂടെയാണ് ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതി കമ്പനി അവതരിപ്പിച്ചത്. ഉയര്‍ന്ന വൈദ്യുതി ബില്ലിന് ധനസഹായം നല്‍കുന്നത് ലക്ഷ്യമിട്ടാണ് ഈ കാംപെയിന്‍.

ഇരുപതിനായിരം രൂപയോ അതിലധികമോ വിലയുള്ള എസികള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 5000 രൂപയുടെ തത്സമയ വായ്പ ലഭിക്കും. 40,000 രൂപയ്ക്ക് മുകളിലുള്ള എസികള്‍ വാങ്ങുന്നവര്‍ തങ്ങളുടെ വാലറ്റില്‍ 7000 രൂപയുടെ തത്സമയ ക്രെഡിറ്റ് വായ്പയ്ക്കും അര്‍ഹരായിരിക്കും. എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിക്കുന്ന ചാര്‍ജും വൈദ്യുതി ബില്ലും ഇഎംഐ ആയി അടയ്ക്കുക വഴി സമ്പൂര്‍ണന വായ്പാ സൗകര്യമാണ് ഉപഭോക്താവിനു ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു.

ഉപഭോക്താക്കളെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വീഡിയോ അഞ്ചു ലക്ഷം പേര്‍ വീക്ഷിച്ചതായും കമ്പനി അവകാശപ്പെട്ടു.

വായ്പാ അനുബന്ധ വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാനും സുരക്ഷിതമായി ഇഎംഐ വാങ്ങല്‍ ഇടപാടുകള്‍ നടത്താനും ഇഎംഐ നെറ്റ്‌വര്‍ക്ക് കാര്‍ഡ്് ഡിജിറ്റലായി ഉപയോഗിക്കുവാനും ബജാജ് ഫിന്‍സെര്‍വ് വാലറ്റ് ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നുണ്ട്.

മൊബിക്വിക് ശൃംഖലയിലെ പത്തു ലക്ഷത്തോളം കച്ചവട സ്ഥാപനങ്ങളില്‍ വാലറ്റ് ആപ്പ് സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമെ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തി ബില്ലുകള്‍ അടയ്ക്കാനും ടിക്കറ്റുകള്‍ വാങ്ങാനും ലളിതമായി ഫണ്ട് കൈമാറ്റം ചെയ്യാനും സാധിക്കും.

Comments

comments

Categories: FK News