ബഹ്‌റൈനിലെ ഇന്‍വെസ്റ്റര്‍കോര്‍പ് മെര്‍ക്കുറി ക്യാപ്പിറ്റലിനെ ഏറ്റെടുക്കുന്നു

ബഹ്‌റൈനിലെ ഇന്‍വെസ്റ്റര്‍കോര്‍പ് മെര്‍ക്കുറി ക്യാപ്പിറ്റലിനെ ഏറ്റെടുക്കുന്നു

കരാര്‍ പ്രകാരം നിലവിലെ നേതൃത്വത്തിന് കീഴില്‍ മെര്‍ക്കുറി സ്വതന്ത്ര ബിനിസന് പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകും

ബഹ്‌റൈന്‍: മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പ്രധാന നിക്ഷേപകരായുള്ള ബഹ്‌റൈന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റര്‍കോര്‍പ്, മുന്‍നിര ആഗോള മൂലധന സമാഹരണ കമ്പനിയും നിക്ഷേപ ഉപദേശ കമ്പനിയുമായ മെര്‍ക്കുറി ക്യാപ്പിറ്റല്‍ അഡ്‌വൈസേഴ്‌സിനെ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു.

ധനകാര്യ പോര്‍ട്ട്‌ഫോളിയോ വികസനത്തിന്റെ ഭാഗമായാണ് ഇന്‍വെസ്റ്റര്‍കോര്‍പ്പ് മെര്‍ക്കുറി ക്യാപ്പിറ്റലിനെ ഏറ്റെടുക്കുന്നത്. കരാര്‍ പ്രകാരം നിലവിലെ നേതൃത്വത്തിന് കീഴില്‍ മെര്‍ക്കുറി സ്വതന്ത്ര ബിനിസന് പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകും. ഔദ്യോഗിക അനുമതികള്‍ ലഭിച്ച ശേഷം ഈ വര്‍ഷം മൂന്നാംപാദത്തോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കരാറിലെ നിബന്ധനകള്‍ സംബന്ധിച്ചോ ഇടപാട് മൂല്യം സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2009ല്‍ മൈക്കല്‍ റിക്കിയാര്‍ഡി, അലന്‍ പാര്‍ഡീ, എന്റിക് കുവാന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച മെര്‍ക്കുറി 2003ന് ശേഷം 170 ബില്യണ്‍ ഡോളറിലധികം ഫണ്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യ എന്നവിടങ്ങളിലുള്ള 14ഓളം ഓഫീസുകളിലൂടെ നേരിട്ടുള്ള ഇടപാടുകള്‍, സഹ നിക്ഷേപങ്ങള്‍, സംയുക്ത സംരംഭങ്ങള്‍, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ എന്നീ മേഖലകളില്‍ കമ്പനി വിദഗ്‌ധോപദേശം നല്‍കി വരുന്നു.

ധനകാര്യ പോര്‍ട്ട്‌ഫോളിയോ വികസനം ലക്ഷ്യമിടുന്ന ഇന്‍വെസ്റ്റര്‍കോര്‍പ് അതിന്റെ ഭാഗമായാണ് വിവിധ കമ്പനികളില്‍ നിക്ഷേപങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ജനീവയിലും ലക്‌സംബര്‍ഗിലുമുള്ള സ്വതന്ത്ര്യ, സ്വകാര്യമേഖല ബാങ്കായ ബാങ്ക് പാരീസ് ബെര്‍ട്രാന്‍ഡിലെ ന്യൂനപക്ഷ ഓഹരികള്‍ ഇന്‍വെസ്റ്റര്‍കോര്‍പ് ഏറ്റെടുത്തിരുന്നു. ആസ്തി പരിപാലന കമ്പനികളിലെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമായി അമേരിക്കയിലെ ഡോക് സ്‌ക്വയറുമായി ഇന്‍വെസ്റ്റര്‍കോര്‍പ് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരുന്നു.

മുബദാലയ്ക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇന്‍വെസ്റ്റര്‍കോര്‍പ് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 22.5 ബില്യണ്‍ ഡോളറില്‍ നിന്നും അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 50 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Arabia

Related Articles