അപ്രീലിയ സ്റ്റോം 125 ഈ മാസം 30 ന് വിപണിയിലെത്തും

അപ്രീലിയ സ്റ്റോം 125 ഈ മാസം 30 ന് വിപണിയിലെത്തും

65,000 രൂപ വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കാം

ന്യൂഡെല്‍ഹി : അപ്രീലിയ സ്‌റ്റോം 125 സ്‌കൂട്ടര്‍ ഈ മാസം 30 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 65,000 രൂപ വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍, അപ്രീലിയ എസ്ആര്‍ 125 സ്‌കൂട്ടറിനേക്കാള്‍ 8,000 രൂപ കുറവായിരിക്കും. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് അപ്രീലിയ സ്റ്റോം 125 ആദ്യം പ്രദര്‍ശിപ്പിച്ചത്. രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും. ഓപ്ഷണല്‍ ഡിസ്‌ക് ബ്രേക്ക് (മുന്നില്‍), ഡ്രം ബ്രേക്ക് എന്നിവയാണ് വേരിയന്റുകള്‍.

ഡിസൈന്‍ ഒരുപോലെയാണെങ്കിലും അപ്രീലിയ എസ്ആര്‍ 125, സ്റ്റോം 125 സ്‌കൂട്ടറുകള്‍ തമ്മില്‍ ചെറിയ ചില മാറ്റങ്ങളുണ്ട്. കളര്‍ സ്‌കീം തന്നെയാണ് ഇതില്‍ പ്രധാനം. ബ്രൈറ്റ് യെല്ലോ പെയിന്റ്‌ജോബാണ് സ്റ്റോം 125 സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. 10 ഇഞ്ച് ചക്രങ്ങളിലായിരിക്കും അപ്രീലിയ സ്റ്റോം 125 വരുന്നത്. നോബി ടയറുകള്‍ ഉപയോഗിക്കും. അപ്രീലിയ എസ്ആര്‍ 125 സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത് 12 ഇഞ്ച് ചക്രങ്ങളാണ്. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) സ്റ്റാന്‍ഡേഡായി നല്‍കും.

125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ സ്‌കൂട്ടറിന് കരുത്തേകും. ഈ മോട്ടോര്‍ 9.25 ബിഎച്ച്പി കരുത്തും 9.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിവിടിയാണ് ട്രാന്‍സ്മിഷന്‍. ടിവിഎസ് എന്‍ടോര്‍ക്ക് 125, ഹോണ്ട ഗ്രാസിയ, സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയാണ് പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto