ആദിത്യ ബിര്‍ള ഫാഷന്‍ ചെറുനഗരങ്ങളില്‍ വിപുലീകരിക്കുന്നു

ആദിത്യ ബിര്‍ള ഫാഷന്‍ ചെറുനഗരങ്ങളില്‍ വിപുലീകരിക്കുന്നു

ല്യൂയിസ് ഫിലിപ്പ്, അലെന്‍ സോല്ലി, പീറ്റര്‍ ഇംഗ്ലണ്ട്, വാന്‍ ഹ്യൂസെന്‍ എന്നീ ബ്രാന്‍ഡുകളുടെ റീട്ടെയ്ല്‍ വില്‍പ്പന നടത്തുന്ന ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ ലിമിറ്റഡ് (എബിഎഫ്ആര്‍എല്‍) കൂടുതല്‍ ചെറു നഗരങ്ങളിലേക്ക് വിപുലീകരണം നടത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട സ്റ്റെല്‍ അപ് ശ്രേണിയിലുള്ള 10-12 സ്റ്റോറുകള്‍ ഈ വര്‍ഷം ആരംഭിക്കുന്നതിനാണ് പദ്ധതി. വലിയ വാല്യൂ ഫാഷന്‍ സ്റ്റോറുകളുടെ ശൃംഖലയാണ് സ്‌റ്റൈല്‍ അപ്.

നിലവില്‍ സ്റ്റൈല്‍ അപ് ബ്രാന്‍ഡില്‍ 16 സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡുകളുടെ പരിധിക്കപ്പുറത്ത് വിപുലീകരണം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് എബിഎഫ്ആര്‍എല്‍ ശ്രമിക്കുന്നത്. എല്ലാ വില നിലവാരത്തിലുമുള്ള ഉപഭോക്തൃ വിഭാഗങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ദീര്‍ഘകാല ലക്ഷ്യമാണ് കമ്പനിക്കുള്ളതെന്ന് കമ്പനിയുടെ മാനെജിംഗ് ഡയറക്റ്റല്‍ അഷിത് ദീക്ഷിത് പറയുന്നു. നിലവില്‍ പ്രമീയം വിഭാഗത്തിലും മിഡ് ടു പ്രീമിയം വിഭാഗത്തിലുമുള്ള ഉല്‍പ്പന്നങ്ങളാണ് അധികവും ലഭ്യമാക്കുന്നത്. എന്നാല്‍ ഇതിനപ്പുറം വലിയ വിപണി മൂന്നാംനിര, നാലാം നിര നഗരങ്ങളിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിനായി ബിസിനസിന്റ് സ്വഭാവം ക്രമീകരിക്കുന്നതിനു മുന്നോടിയായാണ് സ്‌റ്റോറുകളുടെ വിപുലീകരണം.
6000-8000 വരെ ചതുരശ്രയടി വലുപ്പത്തിലാണ് നിലവിലുള്ള സ്റ്റൈല്‍ അപ് സ്‌റ്റോറുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്റ്റോറുകളിലൂടെ ഉല്‍പ്പന്ന വൈവിധ്യത്തിനായും കമ്പനി ശ്രമിക്കുകയാണെന്നാണ് ദീക്ഷിത് വ്യക്തമാക്കുന്നത്.

Comments

comments

Categories: Business & Economy